മേരിലാന്റ് : ഇരുപത്തിനാല് വയസ്സുള്ള സഹപാഠിയെ കൊലചെയ്തത് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയും, ഇന്ത്യന്‍ വംശജനുമായ രാഹുല്‍ ഗുപ്ത (25) തന്നെയാണെന്ന് ജൂറി ഇന്ന് വിധിയെഴുതി.രാഹുല്‍ന്റെ ജന്മദിനമായ ഒക്ടോബര്‍ 13 രാത്രി സുഹൃത്ത് മാക്ക് വോയും, ഗേള്‍ ഫ്രണ്ട് ടെയ്ലറും നന്നായി മദ്യപിക്കുകയും, സുഹൃത്തും, ഗേള്‍ ഫ്രണ്ടും തന്നെ വഞ്ചിച്ചതിന് പ്രതികാരമായി മാക്ക് വോയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ജൂറി കണ്ടെത്തി.മാര്‍ച്ച് 16 തിങ്കളാഴ്ചയാണ് ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസ്സിന്റെ വിധി പ്രസ്താവിച്ചത്. മദ്യലഹരിയില്‍ ഗേള്‍ ഫ്രണ്ട് ടെയ്ലറാണ് മാക്കിനെ വധിച്ചതെന്നായിരുന്നു രാഹുല്‍ മൊഴി നല്‍കിയത്. ജയിലില്‍ വെച്ചു രാഹുല്‍ അച്ചനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ രാഹുല്‍ തന്നെയാണ് മാക്കിനെ വകവരുത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത് പ്രധാന തെളിവായി ജൂറി അംഗീകരിക്കുകയായിരുന്നു.രാഹുല്‍ , മാക്ക് വോയും അതിസമര്‍ത്ഥരായ വിദ്യാര്‍ത്ഥികളും ആത്മാര്‍ത്ഥ സ്നേഹിതരുമായിരുന്നു. വിധി കേട്ടു കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന മാതാവ് കുഴഞ്ഞു വീണു. അവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.മാപ്പു കൊടുക്കുവാനാവാത്ത കൊടും ക്രൂരതയാണ് രാഹുല്‍ ചെയ്തതെന്ന് മാക്കിന്റെ പിതാവ് പ്രതികരിച്ചു. കൊലപാതകത്തിനുള്ള ശിക്ഷ ഏപ്രില്‍ 18ന് വിധിക്കും. വിധിക്കുശേഷം പ്രതിയെ വിലങ്ങണിയിച്ചു ജയിലേക്കു മാറ്റി.
Comments