ചിക്കാഗൊ: സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന യുവതീയുവാക്കളില്‍ നിന്നും ചിക്കാഗോ യൂത്ത് ഓഫ് ദി ഇയര്‍ മത്സരത്തില്‍ ലോറ ആബ്രിസി(17)നെ വിജയിയായി പ്രഖ്യാപിച്ചു.അവസാന റൗണ്ട് മത്സരത്തില്‍ പങ്കെടുത്ത എട്ടു പേരില്‍ നിന്നാണ് ചിക്കാഗൊയുടെ സമീപത്തെ വില്ലേജില്‍ നിന്നുള്ള ലോറ തിരഞ്ഞെടുക്കപ്പെട്ടത്.മാര്‍ച്ച് രണ്ടാംവാരം നടന്ന മത്സരത്തില്‍ വിവിധ ക്ലബുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യുവതീയുവാക്കളാണ് പങ്കെടുത്തത്.ചിക്കാഗോ ബോയ്സ് ആന്റ് ഗേള്‍സ് ക്ലബുകളുടെ സി.ഇ.ഒ.യാണ് വിജയിയെ പ്രഖ്യാപിച്ചത്.പഠിപ്പില്‍ അതിസമര്‍ത്ഥയായ ലോറായുടെ ജി.പി.എ. നാലിനു മുകളിലാണ്.
ഗ്രാമ പ്രദേശത്തുള്ള കുട്ടികളെ ഭാഷ പഠിപ്പിക്കുന്നതിന് ലോറ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും, സമീപത്തുള്ള ക്ലബാണ് ലോറയുടെ രണ്ടാമത്തെ വീടെന്നും, മാതാവ് പറഞ്ഞു. 1,000 ഡോളര്‍ വിലപിടിപ്പുള്ള ഒരു ലാപ്ടോപ്പും, 1000 ഡോളര്‍ സ്കോളര്‍ഷിപ്പും, 1000 ഡോളര്‍ വിലയുള്ള വിമാന ടിക്കറ്റുമാണ് ലോറക്ക് ലഭിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ ചേര്‍ന്ന് വിദ്യാഭ്യാസം തുടരുവാനാണ് ലോറ ആഗ്രഹിക്കുന്നത്.ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുവാന്‍ കഴിഞ്ഞാല്‍ 50,000 ഡോളറിന്റെ സ്കോളര്‍ഷിപ്പും, വൈറ്റ് ഹൗസിലേക്കുള്ള ഒരു ട്രിപ്പുമാണ് വിജയിയെ തേടിയെത്തുക.
Comments