ഐഡഹോ : സ്കോട്ട് ഡിങ്കര് എന്ന വേട്ടക്കാരന് വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന പരുന്തിനെ മുത്തുമണികള്‍ തുന്നിചേര്‍ത്ത സ്കാര്ഫുകൊണ്ടു അടിച്ചു കൊന്ന പാറ്റി മെക്ക് ഡൊണാള്‍ഡ്(60) എന്ന സ്ത്രീക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച് 24 ന് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ്സ് വിചാരണയ്ക്കെടുക്കും.ജനുവരി ഏഴിനായിരുന്നു സംഭവം.പാറ്റി വാനില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു പരുന്ത് താറാവിനെ ആക്രമിക്കുന്നതായി കണ്ടു. വാനില്‍ നിന്നും ഇറങ്ങി പരുന്തിനെ ആട്ടികളയുന്നതിന് ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല. ഇതിനിടെ കയ്യിലുണ്ടായിരുന്ന സ്കാര്‍ഫ് കൊണ്ടു പരുന്തിനെ ശക്തമായി അടിച്ചു. അടികൊണ്ട് പരുന്ത് പറന്ന് പോയെങ്കിലും ഒരു മണിക്കൂറിനുശേഷം അതിനെ ചത്ത നിലയില്‍ കണ്ടെത്തി.പരുന്തിന്റെ ഉടമസ്ഥന് കാണുന്നത് പരിക്കേറ്റു പറന്ന് പോകുന്ന തന്റെ വളര്‍ത്തു പക്ഷിയെയാണ്. പരുന്ത് സംരക്ഷിക്കപ്പെടേണ്ട പക്ഷിയാണെന്നും, അതിനെ അക്രമിക്കുന്നത് കുറ്റകരമാണെന്നും സ്കോട്ട് ഡിങ്കര് പറയുന്നു.താറാവിനെ ആക്രമിക്കുന്നത് തടയുന്നതിനാണ് പരുന്തിനെ അടിച്ചതെന്ന് പാറ്റും പറയുന്നു.സംഭവത്തെകുറിച്ചു അന്വേഷണം നടത്തിയ കുറ്റനെയ് കൊണ്ടി പ്രോസിക്യൂട്ടര്‍ ബാരി ഹുഗ് പാറ്റിക്കെതിരെ കേസ്സേടുക്കുവാന് തീരുമാനിക്കുകയായിരുന്നു.മിസ് ഡിമീനര്‍ കുറ്റമാണ് പാറ്റിനെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെങ്കിലും, ഫെഡറല്‍ ചാര്‍ജ്ജസ് വേണമെന്നാണ് പരുന്തിന്റെ ഉടമസ്ഥന് പറയുന്നത്.കുറ്റം തെളിയുകയാണെങ്കില്‍ 6 മാസം ജയില്‍ ശിക്ഷയും, 5000 ഡോളര്‍ പിഴയും ഒടുക്കേണ്ടിവരും.
Comments