ലൊസാഞ്ചല്‍സ് . ടൈംസ് മാനേജിങ് എഡിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ ജേണലിസ്റ്റ് എസ്. മിത്ര കലിതയെ നിയമിച്ചതായി എല്‍. എ ടൈംസ് പബ്ലിഷര്‍ ഓസ്റ്റിന്‍, എഡിറ്റര്‍ ഡാവന്‍ മഹാരാജ് എന്നിവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അസാമില്‍ നിന്നുളള മാതാപിതാക്കളുടെ മകളായ മിത്ര ലോങ് ഐലന്റ്, ന്യുജഴ്സി എന്നിവടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. വാഷിങ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജര്‍ണല്‍ എന്നീ പ്രമുഖ മാധ്യമങ്ങളില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുളള മിത്ര മാധ്യമ രംഗത്തെ അറിയപ്പെടുന്ന ഒരു പത്ര പ്രവര്‍ത്തകയാണ്.
ന്യുയോര്‍ക്ക് ക്യൂന്‍സില്‍ താമസിക്കുന്ന മിത്ര സ്പാനിഷ്, അസാംമീസ്, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
ആര്‍ട്ടിസ്റ്റായ ഭര്‍ത്താവും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് മിത്രയുടെ കുടുംബം.
2014 ലെ ഏറ്റവും ഉയര്‍ന്ന മീഡിയാ രംഗത്തെ നൂറ് സ്ത്രീകളെ തിരഞ്ഞെടുത്തതില്‍ മിത്രയും ഉള്‍പ്പെട്ടിരുന്നു. മൈഗ്രേഷന്‍ ആന്റ് ഗ്ലോബലൈസേഷന്‍ എന്നീ മൂന്ന് പുസ്തകങ്ങളുടെ രചയിതാവായ മിത്ര കൊളംബിയ ജേര്‍ണലിസം സ്കൂളിലെ അധ്യാപികയായിരുന്നു.
Comments