യുട്ട . മാര്‍ച്ച് 20 വെളളിയാഴ്ച സെന്റ് ജോര്‍ജിലെ എല്‍ക്ക്സ് ഫീല്‍ഡില്‍ ഹൈസ്കൂള്‍ ബോയ്സിന്റെ ബോള്‍ കളി കാണാന്‍ എത്തിയതായിരുന്നു 82 വയസുകാരനായ ജെ. ഫ്രാന്‍സിസ്. പെട്ടെന്നായിരുന്നു കളി ഗ്രൌണ്ടിലേക്ക് ആയിരക്കണക്കിന് തേനീച്ചകള്‍ പറന്നെത്തിയത്. കളിക്കാരും, കാണികളും ഗ്രൌണ്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും തേനീച്ചകള്‍ക്ക് ആക്രമിക്കാന്‍ ലഭിച്ചത് 82 ക്കാരനെയായിരുന്നു.
ശരീരമാസകലം 400 കുത്തുകളേറ്റ ഫ്രാന്‍സിസിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രത്യേക വസ്ത്രം ധരിച്ചെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ കെമിക്കല്‍സ് സ്പ്രെ ചെയ്താണ് തേനീച്ചകളെ ഗ്രൌണ്ടില്‍ നിന്നും ഓടിച്ചത്.
ഫ്രാന്‍സിസിന്‍െറ മകനേയും തേനീച്ചകള്‍ വെറുതെ വിട്ടില്ല. 50 തവണയാണ് ആഫ്രഡിനെ തേനീച്ചകള്‍ കുത്തി നോവിച്ചത്.
ആഫ്രിക്കന്‍ തേനീച്ചകളാണ് കൂടുതല്‍ അക്രമകാരികളാകുന്നത്.
തേനീച്ചകളുടെ ഇത്രയും കൂട്ടായ അക്രമണം ആദ്യമായാണ് ഞാന്‍ കാണുന്നത്. സെന്റ് ജോര്‍ജ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ക്യാപ്റ്റന്‍ റോബര്‍ട്ട് ഹൂപ്പര്‍ പറഞ്ഞു.
Comments