വാഷിംഗ്ടണ്‍ ഡി.സി: ആറു വര്‍ഷത്തിലധികമായി അതിരൂക്ഷമായ തൊഴിലില്ലായ്മയും, സാമ്പത്തിക തകര്‍ച്ചയും അഭിമുഖീകരിക്കേണ്ടി വന്ന അമേരിക്ക, സാവകാശം ഇതില്‍ നിന്നും കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങി.കഴിഞ്ഞ ഏപ്രില്‍ മാസം തൊഴില്‍ രംഗത്ത് 223000 പേര്‍ക്കാണ് പുതിയതായി ജോലി ലഭിച്ചത്. 2008ന് ശേഷം ദേശീയ തൊഴിലില്ലായ്മ നിരക്ക് ആദ്യമായി 5.4 ശതമാനത്തില്‍ എത്തിയതായും മെയ് 8ന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിക്കിയ പ്രസ്താവനയില്‍ പറയുന്നു. 2015 ല്‍ സാമ്പത്തിക- തൊഴില്‍ രംഗത്ത് വന്‍കുതിച്ചു കയറ്റം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുന്നതായും ഇവര്‍ ചൂണ്ടികാട്ടി.രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് മരവിപ്പിക്കുകയും, ആനുകൂല്യങ്ങള്‍ വെട്ടിചുരുക്കുകയും, നിയമനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.2016 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറിയ ഡമോക്രാറ്റുകള്‍ക്ക് വീണ്ടുമൊരു അവസരം ലഭിക്കണമെങ്കില്‍ സാമ്പത്തിക-തൊഴില്‍ മേഖല ശക്തിപ്പെടുകതന്നെ വേണം. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സാമ്പത്തിക നയങ്ങള്‍ക്കാണ് ഒബാമ ഭരണകൂടം ഊന്നല്‍ നല്‍കിയിരിക്കുന്നത്.
Comments