ഐഓവ : 2011 സെപ്റ്റംബര്‍ 9ന് കാറപകടത്തില്‍ തലക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മസ്തിഷ്ക്ക മരണം സംഭവിച്ചു എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ പതിനേഴ് വയസ്സുള്ള ടയലര്‍ ഹെയ്ല്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയും, ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു മെയ് 18ന് നടക്കുന്ന ഗ്രാജുവേഷന് സെറിമണിയില്‍ പങ്കെടുക്കുന്നതാണെന്ന് മെയ് 13 ബുധനാഴ്ച ടയ്ലറിനെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.ഐഓവ വോക്കി ഹൈസ്ക്കൂള് സീനിയര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു ടെയ്ലറിനു കാറപകടത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ മെഡിക്കലി ഇന്‍ഡ്യൂസ്ഡ് കോമയില്‍ ദീര്‍ഘനാള്‍ കഴിയേണ്ടിവന്നു.അവസാനമായി കുടുംബാംഗങ്ങള്‍ ടയ്ലറിന് ഗുഡ്ബൈ പറഞ്ഞ്, ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുമ്പോള്‍ മരണാനന്തര ശുശ്രൂഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു. ലൈഫ് സര്‍പ്പോര്‍ട്ട് നീക്കം ചെയ്തതോടെ മരണത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തികൊണ്ട് മയക്കത്തില്‍ നിന്നും ടെയ്ലര് ഉണര്‍ന്ന്. പിന്നെ ടെയ്ലറില്‍ ജീവന്റെ തുടിപ്പുകള്‍ ദൈനംദിന വര്‍ദ്ധിച്ചുവരികയും, കിടക്കയില്‍ നിന്നും എഴുന്നേറ്റ് മറ്റുള്ളവരുടെ സഹായത്തോടെ നടക്കുകയും ചെയ്തു. തന്റെ കൂട്ടുകാരോടൊപ്പം ഗ്രാജുവേറ്റ് ചെയ്യണമെന്ന ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുന്നതിന് തീവ്രശ്രമം നടത്തിയതിന്റെ ഫലമാണ് ഗ്രാജുവേഷന് ലിസ്റ്റില്‍ ടെയ്ലറിന് ഇടം പിടിക്കാനായത്. അപകടത്തിനുശേഷം ടയ്ലറിനു ബാല്യകാല സ്മരണകള്‍ നഷ്ടപ്പെട്ടിരുന്നു. ഗ്രാജുവേഷനുശേഷം അടുത്തുള്ള കമ്മ്യൂണിറ്റി കോളേജില്‍ പഠനം തുടരുന്നതിനാണ് ടെയ്ലറുടെ ശ്രമം.
Comments