മിഷിഗന്‍: പന്ത്രണ്ട് സഹോദരന്മാര് കാത്തിരുന്നത് ഒരു കുഞ്ഞുപെങ്ങളെ എന്നാല്‍ അമ്മ പതിമൂന്നാമതും ജന്മം നല്‍കിയത് ആണ് കുഞ്ഞിനെ തന്നെ !മിഷിഗണിലെ കേറ്റ്റി – ജെയ് ദമ്പതികളാണ് പതിമൂന്ന് ആണ് മക്കള്‍ക്ക് ജന്മം നല്കി റെക്കോര്‍ഡിന് ഉടമയായത്.പതിമൂന്നാമത് ജനിക്കുന്നത് ഒരു പെണ്കുഞ്ഞായിരിക്കും അതിനുളള പേരും തിരഞ്ഞെടുത്ത് കാത്തിരുന്ന മാതാവ് ഒമ്പത് പൗണ്ടുളള ആണ് കുഞ്ഞിനാണ് ജന്മം നല്‍കിയത്. ജനിച്ച ആണ്‍കുഞ്ഞിന് പേരിടുന്നതിനുളള ചര്‍ച്ചകളിലാണ് 12 സഹോദരന്മാരും മാതാപിതാക്കളും ദമ്പതിമാരുടെ മൂത്ത മകന് പ്രായം 22 വയസ് ഏറ്റവും ഇളയ മകന് 21 മാസംമെയ് 14 വ്യാഴാഴ്ച നടന്ന പ്രസവം ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു കുടുംബാംഗങ്ങള്‍.കേറ്റ്റിക്ക് (40) ഈ വലിയ കുടുംബം നല്കുന്ന സന്തോഷം സീമാതീതമാണ്. എല്ലാ മദേഴ്സ് ഡേയിലും കുട്ടികള്‍ക്ക് ചുംബനങ്ങള്‍ നല്‍കിയും ഫ്ലവേഴ്സ് നല്‍കിയും ആദരിക്കുമ്പോള്‍ പ്രത്യേക അനുഭൂതിയാണ് എനിക്ക് മാതാവ് കേറ്റ്റി പറഞ്ഞു.പതിമൂന്നാമത് നിങ്ങള്‍ ആഗ്രഹിച്ചതു ഒരു പെണ്‍കുഞ്ഞിനെയാണോ? പിതാവിന്റെ ചോദ്യത്തിന് മൂന്ന് പേരൊഴികെ 9 പേരും പെണ്കുഞ്ഞിനെയാണെന്നാണ് മറുപടി നല്‍കിയത്.
Comments