ബോസ്റ്റണ്‍: 2013 ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്ഫോടന കേസിലെ പ്രതി 3 സോക്കര്‍ സാര്‍ നേവിന് വധശിക്ഷ നല്‍കണമെന്ന് ഫെഡറല്‍ ജൂറി വിധിച്ചു.മൂന്ന് പേരുടെ മരണത്തിനും 264 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം 2001 സെപ്റ്റംബറിലെ ആക്രമണത്തിനുശേഷം അമേരിക്കന്‍ ജനതയെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു.നേരത്തെ തന്നെ കുറ്റക്കാരനായി കോടതി കണ്ടെത്തിയ പ്രതിയുടെ ശിക്ഷ മെയ് 15നാണ് പ്രഖ്യാപിച്ചത്.ഡാര്നേവിന്റെ സഹോദരനും ഈ കേസിലെ പ്രധാന പ്രതിയുമായ തമര്ലാല് സര്‍നേവ് പൊലീസുമായുണ്ടായ ഒരേറ്റു മുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. വധശിക്ഷക്ക് വിധിച്ച 21 കാരനായ പ്രതിയെ ഇന്ത്യാനയിലെ ജയിലിലേക്ക് മാറ്റി.ബോസ്റ്റണിലെ ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നിരുന്നു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്നേവിനാണെന്ന് അഭിഭാഷകര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ജോര്‍ജ് ഒ ടൂള്‍ ഔദ്യോഗികമായ ശിക്ഷ ശരിവെക്കേണ്ടതുണ്ട്. അതിനുളള തിയതി നിശ്ചയിച്ചിട്ടില്ല. ജൂറിയുടെ തീരുമാനം അംഗീകരിച്ചു വിധി പ്രഖ്യാപിക്കുക മാത്രമാണ് ജഡ്ജിയുടെ അടുത്ത നടപടി.
Comments