ബ്രമര്ട്ടന്(വാഷിംഗ്ടണ്‍): ആറുവര്‍ഷമായി വാഷിംഗ്ടണ്‍ സ്റ്റേറ്റ് സിറ്റി കൗണ്‍സിലില്‍ കൗണ്‍സില്‍മാനായി തുടരുന്ന ഭര്‍ത്താവിനെതിരെ ആഗസ്റ്റില്‍ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഭാര്യ നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു.ബ്രമര്ട്ടന് ഡിസ്ട്രിക്റ്റ് 6 സിറ്റി കൗണ്‍സിലിലെ നിലവിലുള്ള അംഗമാണ് റോയ് റണ്‍യോണ്‍. കൗണ്സില്മാന് എന്ന നിലയില്‍ അത്യുജ്വല പ്രകടനമാണ് ഭര്‍ത്താവ് നടത്തിയിട്ടുള്ളതെങ്കിലും, അതിനേക്കാള്‍ മെച്ചപ്പെട്ട ഒരു കൗണ്സില്മാനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഭര്‍ത്താവിനെതിരെ മത്സരിക്കുവാന്‍ തീരുമാനിച്ചതിനെകുറിച്ച് വിശദീകരണം നല്‍കുകയായിരുന്നു ഭാര്യ കിം ഫാള്ക്കനല്.ഭാര്യക്കു മത്സരിക്കുന്നതിനുള്ള എല്ലാ യോഗ്യതയും ഉണ്ടെങ്കിലും, ഭരണ പരിചയം ഇല്ലാ എന്നാണ് ഭാര്യയുടെ നാമനിര്‍ദ്ദേശ പത്രിക സമര്പ്പണത്തെകുറിച്ചു ഭര്‍ത്താവിന്റെ അഭിപ്രായം.ഭാര്യാ ഭര്ത്താക്കന്മാര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ഒരു ദിവസം മുമ്പ് പത്രിക സമര്‍പ്പിച്ച റിച്ചാര്‍ഡ് എഡിയുടെ അഭിപ്രായം മറ്റൊന്നാണ്.എന്നെ മത്സരരംഗത്തു നിന്നും ഒഴിവാക്കുന്നതിനുളള തന്ത്രമാണ് ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഗസ്റ്റില്‍ നടക്കുന്ന പ്രൈമറിക്കു മുമ്പു ഇരുവരുടേയും സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിച്ചാര്‍ഡ് പറഞ്ഞു.
Comments