കലിഫോർണിയ∙ രാമായണം സ്റ്റേജ് ഷോ ജൂൺ 5 മുതൽ 7 വരെ സാൻ ഒസെയിലുളള മെക്സിക്കൻ ഹെറിറ്റേജ് തിയ്യറ്ററിൽ പ്രദർശിപ്പിക്കുന്നതായിരിക്കുമെന്ന് മൗണ്ട് മെഡോനാ സ്കൂൾ ഭാരവാഹികൾ ഒരു പ്രസ്താവനയിൽ അറിയിച്ചു. ഈ സ്റ്റേജ് ഷോയിൽ അഭിനേതാക്കളായ ഇരുന്നൂറോളം വിദ്യാർഥികളും മുതിർന്ന ഗായകരടങ്ങുന്ന ക്വയറും ഉണ്ടായിരിക്കും ആറു വർഷം മുമ്പാണ് രാമായണ സാൻ ഒസെയിൽ ആദ്യമായി പ്രദർശിപ്പിച്ചത്.
അയോധ്യാ രാജ്യത്തു നിന്നും പുറത്താക്കപ്പെട്ട രാമൻ തന്റെ സഹോദരനായ ലക്ഷ്മണനെയും ഭാര്യ സീതയേയും കൂട്ടി വന്യ മൃഗങ്ങൾ അധിവസിക്കുന്ന വനാന്തരങ്ങളിലേക്ക് പുതിയ താമസ സ്ഥലം നേടി യാത്ര ചെയ്യുന്നുതുൾപ്പെടെയുളള രംഗങ്ങൾ തന്മയത്വത്തോടെയാണ് സ്റ്റേജ് ഷോയിൽ അവതരിപ്പിച്ചിരിക്കുന്നത്.
സാഹസികതയുടേയും വേർപാടിന്റേയും പുനഃസമാഗമനത്തിന്റേയും പൈശാചിക ശക്തികളുമായുളള ഏറ്റുമുട്ടലിന്റേയും പരിശുദ്ധമായ സ്നേഹത്തിന്റേയും കഥ പറയുന്ന രാമായണ, മൗണ്ട് മെഡോണ സ്കൂൾ ആർട്ടസാങ്ങ് നിർമ്മിച്ചിരിക്കുന്നത്.
ജൂൺ 5, 6 തിയതികളിൽ വൈകിട്ട് 7 മണിക്കും ജൂൺ 7 ന് 2 മണിക്കും ആരംഭിക്കുന്ന സ്റ്റേജ് ഷോയിലേക്കുളള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : www.mountmadona school.org/ramayana
Comments