വാഷിംഗ്ടണ്‍: യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് 2016 സ്പ്രിംഗ് സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു.അമേരിക്കന്‍ പൗരത്വമുള്ള ഗ്രാജുവേറ്റ്, അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് 10 ആഴ്ച നീണ്ടു നില്ക്കുന്ന പരിശീലനമാണ് നല്‍കുക. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 265 യു.എസ്. എംബസ്സികള്‍, കോണ്‍സുലേറ്റ്, ഇന്റര്‍ നാഷ്ണല്‍ മിഷന് എന്നിവിടങ്ങളിലാണ് പരിശീലനം. യു.എസ്. ഗവണ്മെന്റ്, വിദേശ സര്‍ക്കാര്‍ പ്രതിനിധികളുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അവസരം, അമേരിക്കയുടെ വിദേശ നയങ്ങളെ കുറിച്ചു പഠിക്കുന്നതിനും, മറ്റുള്ളവരെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള അവസരം, വാര്‍ത്താ വിനിമയ രംഗത്തെ യു.എസ്. ഗവണ്മെന്റിന്റെ നേട്ടങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളെ കുറിച്ചു അറിവ് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യമായി നല്കുന്ന ഈ പരിശീലനത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലായ് ഒന്നാണ്. എഡുക്കേഷണല് ക്രെഡിറ്റ് ലഭിക്കുന്നതിനും ഈ പരിശീലനം അവസരം നല്‍കും.
Comments