ന്യൂജേഴ്സി: ന്യൂജേഴ്സി സ്ക്കൂള് സെറ്റന്‍ ഹാള്‍ യൂണിവേഴ്സിറ്റി കാമ്പസ് മിനിസ്ട്രി മുന്‍ ഡയറക്ടര്‍ റവ.ഖാറന് ഹില്ലിനെ സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണച്ചു എന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.വെള്ളിയാഴ്ചയാണ് ജോലിയില്‍ നിന്നും ഡിസ്മിസ്സ് ചെയ്തതായുള്ള അറിയിപ്പ് വൈദീകന് ലഭിച്ചത്.ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയായില്‍ സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്ന ഗ്രൂപ്പിനു അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയതായി വൈദികന് സമ്മതിച്ചിരുന്നു. വൈദീകര്‍ക്കെതിരെ ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസിസ് എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുക എന്നല്ലാതെ സ്വന്തമായൊരു അഭിപ്രായം ഞങ്ങള്‍ക്ക് ഈ വിഷയത്തിലില്ല. കാത്തലിന്‍ യൂണിവേഴ്സിറ്റി വക്താവ് വിശദീകരിച്ചു. ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസീസാണ് ക്യാമ്പസ് മിനിസ്ട്രി ഡയറക്ടറെ നിയമിക്കുന്നത്. വൈദീകനെ ജോലിയില്‍ നിന്നും നീക്കിയതിനെ കുറിച്ച് അഭിപ്രായം പറയുന്നതിന് ആര്‍ച്ച് ഡയോസീസ് വിസമ്മതിച്ചു.വൈദീകനെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 1000 പേര് ഒപ്പിട്ട ഒരു നിവേദനം ഡയോസീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ന്യൂജേഴ്സിയിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ യൂണിവേഴ്സിറ്റിയാണ് സെറ്റന്‍ ഹാള്‍. 1856 ല്‍ ആര്‍ച്ച് ബിഷപ്പ് ജെയിംസ് റൂസ് വെല്‍റ്റ് ബെയ്ലിയാണ് യൂണിവേഴ്സിറ്റി സ്ഥാപിച്ചത്.
Comments