സ്വവര്‍ഗ്ഗവിവാഹത്തെ ശക്തമായി എതിര്‍ക്കും- ജെബ് ബുഷ്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, May 19, 2015 11:00 hrs UTC
വാഷിംഗ്ടണ്‍ : മുന്‍ ഫ്ളോറിഡാ ഗവര്‍ണ്ണരും, 2016 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജെബു ബുഷ് സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ രംഗത്ത്.മെയ് മൂന്നാം വാരം ശനിയാഴ്ച നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് ജെബ് ബുഷ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.സ്വവര്‍ഗ്ഗ വിവാഹത്തെക്കുറിച്ചു യു.എസ്. സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെ ജെബ് ബുഷ് നടത്തിയ പരാമര്‍ശം രാഷ്ട്രീയ നിരീഷകരില് ആകാംഷ ഉയര്‍ത്തിയിട്ടുണ്ട്.'സുപ്രീം കോടതി വിധി എന്തായിരിക്കും എന്നെനിക്കറിയാം. അത് എന്തായാലും വിഷയമല്ല. വ്യവസ്ഥാപിതമായും, കാലാകാലങ്ങളായും നടന്നു വരുന്ന വിവാഹത്തെ മാത്രമേ അംഗീകരിക്കാനാവൂ.' 20 വര്‍ഷം മുമ്പ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ജെബ് ബുഷ് പറഞ്ഞു.ക്രിസ്ത്യന്‍ വ്യാപാരികളും, വ്യവസായ സ്ഥാപന ഉടമകളും സ്വവര്‍ഗ്ഗ വിവാഹത്തിര്ക്ക് നല്കി വരുന്ന സേവനം മതവിശ്വാസത്തെ പേരില്‍ നിര്‍ത്തലാക്കണമെന്നും ജെബ് ജുഷ് അഭ്യര്‍ത്ഥിച്ചു.2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ യഥാസ്ഥിതിക വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ജെബ് ബുഷിന്റെ ഈ പ്രഖ്യാപനമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
Comments