ന്യൂയോര്‍ക്ക്: ഗ്രാജുവേഷന്‍ ചടങ്ങുകള്‍ നടക്കുന്ന സ്‌റ്റേജിലേക്ക് വലിയതോ, ഭാരമേറിയതോ യാതൊന്നും കൊണ്ടുവരരുതെന്ന് തലേദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നുവെങ്കിലും ഇന്ന് നടന്ന ഗ്രാജുവേഷന്‍ ചടങ്ങിലേക്ക്, എമ്മ സുല്‍ക്കോവിക്‌സ് എന്ന വിദ്യാര്‍ത്ഥിനി വലിയ കിടക്കയും ചുമന്ന് കയറി വന്നപ്പോള്‍ സദസ്സിലുള്ളവര്‍ക്ക് ആകാംഷയുടെ നിമിഷങ്ങള്‍. കാരണം തിരക്കിയപ്പോളായിരുന്നു രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്. ഡോമില്‍ താമസിച്ചിരുന്ന എമ്മ എന്ന വിദ്യാര്‍ത്ഥിനിയെ റൂമില്‍ വെച്ചു മറ്റൊരു വിദ്യാര്‍ത്ഥി പീഡിപ്പിച്ചുവത്രെ! പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തിനൊടുവില്‍ കുറ്റവിമുക്തനാക്കി കോളേജില്‍ വിദ്യാഭ്യാസം തുടരുന്നതിനനുമതി നല്‍കി. എമ്മ പീഡിപ്പിക്കപ്പെട്ടതിന് ഏഴുമാസത്തിനു ശേഷം രണ്ടു വിദ്യാര്‍ത്ഥിനികള്‍കൂടി ഇതേ വിദ്യാര്‍ത്ഥിയുടെ പീഡനത്തിനിരയായതായി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് കോളേജ് അധികൃതരും, ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസും അന്വേഷണം നടത്തി. കുറ്റം ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥി നിരപരാധിയാണെന്ന് കഴിഞ്ഞ നവംബറില്‍ വിധിയെഴുതി. നീതിരഹിതമായി വിധിയാണെന്നായിരുന്നു മൂന്നു വിദ്യാര്‍ത്ഥികളുടേയും പ്രതികരണം. ഈ അനീതിയ്‌ക്കെതിരെയാണ് 2014 ഫോള്‍ മുതല്‍ കിടക്കയും ചുമന്ന് ക്ലാസിലേക്ക് വരുന്ന സമരമുറ ഇവര്‍ ആരംഭിച്ചത്. നീതി ലഭിക്കുന്നതുവരെ ഈ സമരമുറ തുടരുന്നതിനാണ് ഇവരുടെ തീരുമാനം. പീഡിപ്പിച്ചു എന്ന് പറയുന്ന വിദ്യാര്‍ത്ഥി ഈ പെണ്‍കുട്ടികളുടെ ആരോപണം നിഷേധിച്ചു.
Comments