സെന്റ് അഗസ്റ്റിന്‍(ഫ്ലോറിഡ): ഇന്ത്യന്‍ ക്ലേര്‍ക്ക് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. കണ്‍വീനിയന്‍സ് സ്റ്റോറിലെ ജീവനക്കാരനായിരുന്ന മാനവ് ദേശായിയാണ് വെടിയേറ്റ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് സെര്‍ജിയോ മോര്‍ഗന്‍(15), ജെറോം റോബിന്‍സണ്‍(16) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ജെറോം റോബിന്‍സണ്‍ ആണ് മാനവിനെ വെടിവെച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ(മെയ് 19) വൈകിട്ടായിരുന്നു സംഭവം. നോര്‍ത്ത് കരോളിനയില്‍ നിന്ന് അടുത്തിടയാണ് മാനവ് ദേശായി ഫ്ലോറിഡയിലേക്ക് മാറിത്താമസിച്ചത്. തുടര്‍ന്ന് 2 മാസം മുമ്പ് മാനവ് ഈ കടയില്‍ ജോലിയില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുഖം തൂവാലകൊണ്ടുമറച്ച് സെര്‍ജിയോയും, ജെറോമും കടയിലെത്തുകയും അപ്പോള്‍ അവിടെയുണ്ടായിരുന്ന ആളൂകള്‍ക്കു നേരെ തോക്കുചൂണ്ടി നിലത്ത് കിടക്കുവാനും ആജ്ഞാപിച്ചു.
തുടര്‍ന്ന് കൗണ്ടറില്‍ ആയിരുന്ന മാനവിനോട് പണം ആവശ്യപ്പെട്ടു. പണം അവര്‍ക്ക് കിട്ടിക്കഴിഞ്ഞപ്പോള്‍ മാനവിന്റെ മുഖത്തിനു നേരെ വെടിവെച്ചു. മാനവ് തല്‍ക്ഷണം മരണമടഞ്ഞു. തുടര്‍ന്ന് ഒരു ജീപ്പില്‍ പ്രതികള്‍ രക്ഷപെട്ടു. കടയില്‍ അപ്പോള്‍ ഉണ്ടായിരുന്നവര്‍ പോലീസില്‍ വിവരമറിയിക്കുകയും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പു കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് മാനവ് വെടിയേറ്റ് മരിച്ചത്. മാനവിനു വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയും ഈ കടയിലെ തന്നെ ജീവനക്കാരിയായിരുന്നു. അമേരിക്കയില്‍ ഒരുമാസത്തിനുള്ളില്‍ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ് മാനവ്. മുപ്പത്തൊന്‍പതുകാരനായ സഞ്ജയ് പട്ടേല്‍ കഴിഞ്ഞ ഏപ്രിലില്‍ കണക്ടിക്കട്ടില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇന്ത്യാക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം ഭയവിഹുലരാണ്.
Comments