കന്‍സാസ് : ആയിരം ഡോളര്‍ കമ്പനിയില്‍ നിന്നും കടമെടുത്തിട്ടുണ്ടെന്നും, അതു തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ട് ലഭിച്ച കത്ത് അവഗണിച്ചതിനെ തുടര്‍ന്ന് സംഖ്യ പിരിച്ചെടുക്കുവാന്‍ കളക്ഷന്‍ ഏജന്‍സിയെ ഏല്പിച്ചു. കളക്ഷന്‍ ഏജന്‍സിയുടെ ആവശ്യവും നിരാകരിച്ചു. കേസ് കോടതിയില്‍ എത്തി. ഒരു പെനി പോലും കമ്പനിക്ക് ഞാന്‍ കടപെട്ടിട്ടില്ലെന്നും ഞാനും ഭര്‍ത്താവും കുഞ്ഞുങ്ങളും ജീവിക്കാന്‍ പോലും പാടുപെടുകയാണെന്നും അമ്പത്തിയൊന്ന് വയസ്സുള്ള മറിയാ ഗ്വാണ്ടലൂപ് കോടതിയില്‍ വാദിച്ചു. കളക്ഷന്‍ ഏജന്‍സി എന്റെ വീട് പിടിച്ചെടുക്കുകയും, ഞങ്ങളെ പുറത്താക്കുകയും, അറസ്റ്റു ചെയ്യുമെന്ന് ഭയപ്പെടുകയും ചെയ്യുന്നതായി മറിയ കോടതിയില്‍ ബോധിപ്പിച്ചു.2013 ഫെബ്രുവരിയിലായിരുന്നു റിക്കവറി അസ്സോസിയേറ്റ്സ് എല്‍എല്‍സി ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്.
ഇരുവരുടേയും വാദം കേട്ട മിസ്സോറി ജൂറി മറിയ കമ്പനിയില്‍ നിന്നും കടം എടുത്തിട്ടില്ലെന്ന് വിധിയെഴുതി. മാത്രമല്ല ഇവര്‍ക്ക് ഉണ്ടായ മാനസിക വ്യഥകള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും നഷ്ടപരിഹാരമായി 83 മില്യണ്‍ നല്‍കണമെന്നും വിധിച്ചു.കുടുംബത്തിന് നീതി ലഭിച്ചതില്‍ മറിയ ജൂറിക്ക് പ്രത്യേകം നന്ദി പറഞ്ഞു. ഇതുപോലൊരു അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്നും ഇവര്‍ പറഞ്ഞു.'സാമാന്യബുദ്ധിക്കുപോലും നിരക്കാത്ത വിധിയാണിത്.' പോര്ഫോളിയൊ റിക്കവറി വക്താവ് പറഞ്ഞു.ഇതിനെതിരെ അപ്പീല്‍ പോകുമെന്നും ഇവര്‍ അറിയിച്ചു. ഫെയര്‍ ഡബിറ്റ് ആന്റ് കളക്ഷന്‍ പ്രാക്ടീസസ് ആക്റ്റിന്റെ ലംഘനമാണിതെന്ന് ചൂണ്ടികാണിച്ചായിരുന്നു വിധി പ്രഖ്യാപനം
Comments