ഇന്ത്യന്‍ വംശജനെ ട്രെയിനിനു മുമ്പില്‍ തള്ളിയിട്ട യുവതിക്ക് 24 വര്‍ഷം തടവ്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, May 23, 2015 10:49 hrs UTC
ന്യൂയോര്‍ക്ക് : സുനന്ദൊ സെന്‍ എന്‍ ഇന്ത്യക്കാരെ ട്രെയിനിനു മുമ്പില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ മുപ്പത്തിമൂന്നുകാരിയായ എറിക്ക മെന്‍ഡസിന് ക്യൂന്‍സ് സുപ്രീം കോര്‍ട്ട് ജഡ്ജി ഗ്രിഗൊറി ലസക്ക് 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2012 ഡിസംബര്‍ 27ന് രാത്രി 8 മണിക്ക് ന്യൂയോര്‍ക്ക് സിറ്റി സബ് വെ പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ കാത്തു നിന്നിരുന്ന സെനിനെ അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് എറിക്ക് പാഞ്ഞു വന്നിരുന്ന ട്രെയിനു മുമ്പിലേക്ക് തള്ളിയിട്ടത്. മെയ് 20നായിരുന്നു കോടതിവിധി.
'ട്വിന്‍ ടവര്‍ ആക്രമണത്തിനുശേഷം ഞാന്‍ ഹിന്ദുക്കളേയും, മുസ്ലീങ്ങളേയും വെറുക്കണം' ഇവരെ ഞാന്‍ എവിടെ കണ്ടാലും വേദനിപ്പിക്കുവാന്‍ ശ്രമിക്കും. ജെയില്‍ ഹൗസ് ഇന്റര്‍വ്യൂവില്‍ ഇവര്‍ പറഞ്ഞു.
സംഭവ ദിവസം രാത്രി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ആരൊക്കെ ഉണ്ടായിരുന്നു? എന്തുകൊണ്ടാണ് സെനിനെ മാത്രം ആക്രമിക്കുവാന്‍ തുനിഞ്ഞത്? എന്തുകൊണ്ടാണ് സെനിനെ മാത്രം ആക്രമിക്കുവാന്‍ തുനിഞ്ഞത്? നിങ്ങളുടെ പ്രവര്‍ത്തി ന്യൂയോര്‍ക്ക് നഗരത്തിലെ ആയിരക്കണക്കിന് ട്രെയിന്‍ യാത്രക്കാരെ ഭീതിയുടെ നിഴലിലാക്കിയില്ലേ? ജഡ്ജിയുടെ ചോദ്യത്തിന് പ്രതി മൗനം അവലംബിച്ചു.
അപ്രതീക്ഷിത ആക്രമണത്തില്‍ ട്രെയിനു മുമ്പിലാണ് വീഴുവാന്‍ തുടങ്ങിയ സെന്‍ സ്വയം രക്ഷപ്പെടുന്നതിന് ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ട്രെയിനിനിടയില്‍പ്പെട്ടു മരണം സംഭവിക്കുകയായിരുന്നു.
ഇന്ത്യയില്‍നിന്നും കുടിയേറിയ സെന്‍ ന്യൂയോര്‍ക്ക് ക്യൂന്‍സിലായിരുന്നു താമസിച്ചിരുന്നത്. കൊളംബിയാ യൂണിവേഴ്‌സിറ്റിക്ക് സമീപം പ്രിന്റിങ്ങ് ആന്റ് കോപീയിങ്ങ് സ്ഥാപനം നടത്തി വരികയായിരുന്നു.
Comments