കാലിഫോര്‍ണിയ: സാക്രമെന്റ് കോളേജിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 11 വയസ്സുകാരന്‍ മലയാളിയായ തനിഷ്‌ക് അബ്രഹാം മൂന്ന് ബിരുദങ്ങള്‍ ഒന്നിച്ചു കരസ്ഥമാക്കി ചരിത്രം കുറിച്ചതായി കോളേജ് അധികൃതര്‍ വെളിപ്പെടുത്തി.
മാത്ത്, ഫിസിക്കല്‍ സയന്‍സ്, ജനറല്‍ സയന്‍സ് എന്നീ മൂന്ന് വിഷയങ്ങളിലാണ് തനിഷ്‌ക് കമ്മ്യൂണിറ്റി കോളേജില്‍ നിന്നും മൂന്ന് അസ്സോസിയേറ്റ് ഡിഗ്രി കരസ്ഥമാക്കിയത്.
2015 മെയ് 20ന് നടന്ന ബിരുദദാന ചടങ്ങില്‍ റെയ്‌ബോ-കളര്‍ സ്‌ക്കാര്‍ഫും ക്യാപും ധരിച്ച് ആയിരത്തി എണ്ണൂറോളം ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നിന്നും തനിഷ്‌ക് സ്‌റ്റേജിലെത്തിയപ്പോള്‍ ചടങ്ങില്‍ സംബന്ധിച്ച എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അഭിവാദ്യം ചെയ്തു. അബ്രഹാമിന്റേയും ഡോ. താജി അബ്രഹാമിന്റേയും മകനായ തനിഷ്‌ക് പത്തു വയസ്സില്‍ ഹൈസ്‌ക്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തനിഷ്‌ക് സ്‌ക്കൂളില്‍ പോയി വിദ്യാഭ്യാസം നടത്തിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വെറ്ററിനേറിയനായ മാതാവിന്റെ ശിക്ഷണത്തില്‍ വീട്ടിലിരുന്നായിരുന്നു പഠനം. ഏഴു വയസ്സു മുതല്‍ അമേരിക്കന്‍ റിവര്‍ കമ്മ്യൂണി കോളേജില്‍, പഠനം തുടരുന്നതിനായി മാതാവ് കുട്ടിയെ കോളേജില്‍ എത്തിച്ചിരുന്നു.
Comments