ഓസ്റ്റിൻ∙ അഞ്ച് മില്യൺ അനധികൃത കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കി വീണ്ടും ഫെഡറൽ അപ്പീൽ കോർട്ടിന്റെ വിധി. മെയ് 26 ചൊവ്വാഴ്ചയായിരുന്നു ഈ സുപ്രധാന വിധി പ്രഖ്യാപനം ഇല്ലീഗൽ ഇമ്മിഗ്രന്റ്സിന്റെ ഡിപോർട്ടേഷൻ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആൻഡ്രു ഹാനൻ ഫെബ്രുവരിയിൽ വിധി പ്രഖ്യാപിച്ചിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഫെഡറൽ അപ്പീൽ കോടതിയിൽ സമർപ്പിച്ച അപ്പീൽ അഞ്ചംഗ ജഡ്ജിമാരിൽ ഭൂരിപക്ഷ പിന്തുണയോടെ തളളികളയുകയായിരുന്നു. ഫെഡറൽ കോടതിയിൽ ഉണ്ടായ വിധിയെ ടെക്സാസ് സ്റ്റേറ്റ് അറ്റോർണി ജനറൽ കെൽ പാക്സ്റ്റൺ സ്വാഗതം ചെയ്തു. ടെക്സാസ് ഉൾപ്പെടെ 24 സംസ്ഥാനങ്ങൾ സമർപ്പിച്ച അപ്പീലിലാണ് യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ഫെബ്രുവരിയിൽ താല്ക്കാലികമായി ഒബാമയുടെ എക്സിക്യൂട്ടീവ് ഭരണ ഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. അഞ്ചു മില്യൺ അനധികൃത കുടിയേറ്റക്കാരിൽ ടെക്സാസിൽ മാത്രം 50,0000 പേരാണുളളത്. ഈ വിധി അനധികൃത കുടിയേറ്റക്കാരുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിൽ ആക്കിയതായി നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
Comments