ഒക്കലഹോമ∙ ശനിയാഴ്ച ആരംഭിച്ച കനത്ത മഴയിലും ചുഴലിക്കാറ്റിലും ടെക്സാസിലും ഒക്ലഹോമയിലും ഇതുവരെ കൊല്ലപ്പെടുകയോ, കാണാതാകുകയോ ചെയ്തവരുടെ എണ്ണം 25 ആയതായി ഇന്ന് വൈകി പുറത്തു വിട്ട റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. സാൻഅന്റോണിയാ ഡിവൈൻ ഹൈസ്കൂൾ വിദ്യാർത്ഥിനിയും സ്റ്റുഡന്റ് കൗൺസിൽ പ്രസിഡന്റ് ഇയർ ബുക്ക് കൊ. എഡിറ്റർ, വോളിബോൾ, ടെന്നിസ് ടീം അംഗം, ചിയർ ലീഡർ എന്നീ നിലകളിൽ സമർത്ഥയായ അലിസ റമിറസ ശനിയാഴ്ച സ്കൂളിൽ നിന്നും വീട്ടിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ ശക്തമായ ഒഴുക്കിൽ പെട്ടു അപ്രത്യക്ഷമാവുകയായിരുന്നു. വീടിനു രണ്ട് മൈൽ സമീപത്തായിരുന്നു സംഭവം. 911 വിളിക്കുകയും പിതാവിനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തുവെങ്കിലും സഹായമെത്തുന്നതിനു മുമ്പേ വാഹനം ഒഴുക്കിൽ പെടുകയായിരുന്നു. ഞായറാഴ്ച ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒക്കലഹോമ ക്ലെമോറിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ അഗ്നി ശമന സേനാംഗം ക്യാപ്റ്റൻ ജെയ്സൽ ഫാർലെ ഒഴുക്കിൽപ്പെട്ടു. പിന്നീട് ജെയ്സന്റെ മൃതദേഹവും കണ്ടെത്തി. ടെക്സാസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കനത്ത മഴയും വെളളപ്പൊക്കവും ഉണ്ടാകുന്നതെന്ന് ഗവർണ്ണർ ഗ്രോഗ് ഏബർട്ട് പറഞ്ഞു. ടെക്സാസിലുണ്ടായ വെളള പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു സഹായ മെത്തിക്കാൻ പ്രസിഡന്റ് ഒബാമ വാഗ്ദാനം ചെയ്തു.
Comments