ന്യൂയോര്‍ക്ക് : ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന രാഹുല്‍ ഗുപ്ത (25) സഹ വിദ്യാര്‍ഥിയും ആത്മാര്‍ത്ഥ സുഹൃത്തും അതേ യൂണിവേഴ്‌സിറ്റി നിയമ വിദ്യാര്‍ഥിയുമായ മാര്‍ക്ക് റവായെ (23) കുത്തി കൊലപ്പെടുത്തിയ കേസില്‍ മോണ്ട് ഗോമറി കൗണ്ടി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബുധനാഴ്ചയായിരുന്നു വിധി പ്രഖ്യാപനം.
രാഹുല്‍ ഗുപ്തയുടെ കൂട്ടുകാരി ടയ് ലര്‍, മാര്‍ക്ക് റവായുമായി ബന്ധം സ്ഥാപിച്ചു തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന തെറ്റിദ്ധാരണയായിരുന്നു സഹപാഠിയുടെ വധത്തിനു കാരണം.
2013 ഒക്ടോബര്‍ 13 ന് മാഡിസണിലുളള സില്‍വര്‍ സ്പിറിങ് അപ്പാര്‍ട്ട്‌മെന്റില്‍ രാഹുല്‍ ഗുപ്തയുടെ ജന്മദിനം ആഘോഷിക്കുവാനാണ് കൂട്ടുകാരി ടയ് ലറും മാര്‍ക്ക് വോയും ഒത്തു ചേര്‍ന്നത്.രണ്ടു പേരും നല്ലതുപോലെ മദ്യപിച്ചു. അബോധാവസ്ഥയിലായ സമയത്ത് രാഹുല്‍ ഗുപ്ത മാര്‍ക്കിന്റെ ശരീരത്തില്‍ 11 തവണ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു.
പൊലിസിന്റെ പിടിയിലായ രാഹുല്‍ കുറ്റസമ്മതം നടത്തിയെങ്കിലും കേസിന്റെ വിചാരണയില്‍ കൂട്ടുകാരി മദ്യപിച്ചു മാര്‍ക്കിനെ കൊലപ്പെടുത്തിയതാണെന്ന് വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. തെളിവുകള്‍ എല്ലാം രാഹുലിന് എതിരായിരുന്നു. വിധി പ്രഖ്യാപിച്ച ഉടനെ രാഹുലിനെ വിലങ്ങണിയിച്ചു. ജയിലിലേക്ക് മാറ്റി.
Comments