മയാമി(ഫ്ളോറിഡാ) : 2013 ആഗസ്റ്റില്‍ സിറിയായില്‍ വെച്ചു തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും, ഒമ്പതു മാസങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശിരച്ഛേദം നടത്തുകയും ചെയ്ത സോട്ട്ലഫ്(Sotloff) എന്ന മാധ്യമ പ്രവര്‍ത്തകന്റെ കുടുംബാംഗങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സന്ദര്‍ശിച്ചു.
ഫ്ളോറിഡായില്‍ സന്ദര്‍ശനത്തിനെത്തിയ ഒബാമ ഇന്നാണ്(മെയ് 28 വ്യാഴാഴ്ച) സോട്ട്ലഫിന്റെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
മാതാപിതാക്കളേയും, സഹോദരിയേയും ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊലചെയ്യപ്പെട്ട സഹോദരന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുവാനും ഒബാമ മറന്നില്ല.
മകന്റെ മരണത്തിനുത്തരവാദി ഒബാമ ഭരണകൂടമാണെന്ന് ആരോപണം കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ ഉന്നയിച്ചിരുന്നു.
വേദനിക്കുന്ന ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ ദയനീയ കഥകള്‍ ലോകജനതയെ അറിയിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകനായ സോട്ട്ലോഫ് ശ്രമിക്കുന്നതിനിടയിലാണ് ഭീകരന് വിലപ്പെട്ട ജീവന് തട്ടിയെടുത്തത്.
സോട്ട്ലഫിന്റെ സ്മരണയ്ക്കായി, സംഘര്‍ഷ ഭൂമിയില്‍ റിപ്പോര്‍ട്ടര്‍മാരായി പോകുന്നവരെ സഹായിക്കുന്നതിന് രൂപീകരിച്ച സ്റ്റീവന്‍ ജോയല്‍ സോട്ട്ലഫ് മെമ്മോറിയല്‍ ഫൗണ്ടേഷനെ അംഗീകരിക്കുന്നതിനും, ഒബാമ സന്നദ്ധനായി.
Comments