You are Here : Home / Readers Choice

2015 ല്‍ യു.എസ് വിസ അനുവദിച്ചത് 4000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 30, 2015 10:33 hrs UTC

വാഷിംഗ്ടണ്‍ : യു.എസ്.എംബസ്സി ഡല്‍ഹി, ചെന്നൈ, ഹൈദ്രബാദ്, കൊല്‍ക്കട്ട, മുംബൈ എന്നീ കോണ്‍സുലേറ്റുകളില്‍ 2015 ല്‍ യു.എസ്. വിസക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 90,000. എന്നാല്‍ വിസ അനുവദിച്ചത് 4000 പേര്‍ക്ക് മാത്രം. യു.എസ്. എംബസ്സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
 
അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും, കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച അപേക്ഷയേക്കാള്‍ 60 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം ഇതുവരെ ലഭിച്ചതെന്നും എംബസ്സി വക്താവ് അറിയിച്ചു.
അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ ഏകദേശം 103, 000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതായും, ഇതില്‍ 70 ശതമാനം സയന്‍സ് ടെക്‌നോളജി എന്‍ജിനീയറിംഗ് മാത്ത്മാറ്റിക്‌സ് വിഭാഗത്തിലാണെന്നും എംബസ്സി വക്താവ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്നത് ഏറ്റവും കൂടുതല്‍ ചൈനയില്‍ നിന്നാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കും. 3.3 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമേരിക്കന്‍ ഖജനാവിലേക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു മുതല്‍ കൂട്ടാണെന്നും, ഇരുരാജ്യങ്ങള്‍ക്കും ഇതു ഗുണകരമാണെന്നും ഇന്ത്യയിലെ യു.എസ്.അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മ പറഞ്ഞു. മെയ് 27ന് യു.എസ്. എംബസ്സില്‍ നടന്ന 'സ്റ്റുഡന്റ് വിസ ഡെ' പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അംബാസിഡര്‍.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.