ന്യൂയോര്‍ക്ക്: അമേരിക്കന്‍ എക്സ്പ്രസ് പ്രസിഡന്റ് എഡ് ഗ്ലില്ലിഗണ് ടോക്യോയിയില് നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വെച്ചുണ്ടായ അസുഖത്തെ തുടര്‍ന്ന് ഇന്ന്(വെള്ളിയാഴ്ച) നിര്യാതനായി.
ബിസിനസ് ആവശ്യവുമായി ടോക്യോയിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അമേരിക്കയിലെ പ്രധാന ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ അമേരിക്കന്‍ എക്സ്പ്രസ് പ്രസിഡന്റ് മരണമടഞ്ഞത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. വിമാനം അടിയന്തിരമായി ഇറക്കി ഗില്ലിഗന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. മരണകാരണം ഉടന്‍ വ്യക്തമല്ല. എന്നാണ് അധികൃതര്‍ നല്കിയ വിവരം.
മുപ്പത്തിയഞ്ചു വയസ്സില്‍ അമേരിക്കന്‍ എക്സപ്രസ്സില്‍ ഉദ്യോഗം സ്വീകരിച്ച ഗില്ലിഗണ് 2007 ല്‍ കമ്പനിയുടെ വൈസ് ചെയര്മാന് പദവിയില്‍ എത്തിയിരുന്നു.
അമേരിക്കന്‍ എക്സ്പ്രസ്സിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗില്ലിഗണ് ജീവനക്കാരുടെ ക്ഷേമത്തില്‍ അതീവ തല്പരനായിരുന്നുവെന്ന് കമ്പനി സി.ഇ.ഒ. കെന്‍ ചെനല്ട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഭാര്യ കേറ്റി, മെഗന്, കെവിന്, ഷെയ്ന് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഗില്ലിഗന്റെ കുടുംബം.
Comments