You are Here : Home / Readers Choice

തുഷ മിത്തലിന് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അവാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 01, 2015 10:08 hrs UTC

ന്യൂയോര്‍ക്ക് : 1993 ല്‍ സ്ഥാപിതമായ ഫോറിന്‍ പ്രസ് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി തുഷ മിത്തലിന് ലഭിച്ചു.
മന്‍ഹാട്ടനില്‍ ജൂണ്‍ 21 ന് നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ ഈ വര്‍ഷം അവാര്‍ഡിനര്‍ഹരായ തുഷ ഉള്‍പ്പെടെ നാലുപേരും മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളും പങ്കെടുത്തു. പുതിയ യുവ തലമുറയിലെ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടേഴ്‌സിനെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ മിത്തല്‍ ഹാനിയ ബംഗാളി ഭാഷകളില്‍ നല്ല പ്രാവീണ്യം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ മാവോയിസ്റ്റ് വിപ്ലവത്തെ കുറിച്ചും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചും തുഷ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 2015 ല്‍ ഒപിസി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പും തുഷക്ക് ലഭിച്ചിട്ടുണ്ട്.
മാധ്യമ രംഗത്തെ ഭാവി വാഗ്ദാനമായ തുഷ മിത്തലിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതില്‍ പ്രവാസി മലയാളി മാധ്യമ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.