You are Here : Home / Readers Choice

തലയില്‍ തട്ടമിട്ട മുസ്ലീം യുവതിക്ക് പിന്തുണയുമായി യു.എസ്. സുപ്രീം കോടതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 02, 2015 11:13 hrs UTC

വാഷിംഗ്ടണ്‍ ഡി.സി: ഒക്കലഹോമയിലെ ഒരു പ്രമുഖ വസ്ത്രവ്യാപാരകേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരായ പതിനേഴുവയസ്സുള്ള സമാന്‍ന്താ ഇലാഫ്(Samantha Elauf) എന്ന മുസ്ലീം യുവതി തലയില്‍ തട്ടമിട്ടു എന്ന കാരണത്താല്‍ ജോലി നിഷേധിച്ച നടപടിയ്‌ക്കെതിരെ യുവതി നല്‍കിയ കേസ്സില്‍ സുപ്രീം കോടതി ഒമ്പതംഗ ബെഞ്ച് എട്ടുപേരുടെ അഭിപ്രായത്തോടെ യുവതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

മതവിവേചനം ചൂണ്ടികാട്ടിയാണ് യുവതി കേസ് നല്‍കിയിരുന്നത്. അമേരിക്കന്‍ പൗരന്‍മാരുടെ മതപരമായ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ജഡ്ജിമാര്‍ ചൂണ്ടികാട്ടി.
ജൂണ്‍ ഒന്ന് തിങ്കളാഴ്ചയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാനവിധി പ്രഖ്യാപനം നടന്നത്.
2008 ലാണ് ഒക്കലഹോമയിലെ ഷോപ്പിംഗ് മോളിലുള്ള എമ്പര്‍ ക്രോംമ്പി കിഡ്‌സ് എന്ന വസ്ത്രവ്യാപാര കേന്ദ്രത്തില്‍ സമാന്ത ഇന്റര്‍വ്യൂവിന് ഹാജരായത്.
കമ്പനിയുടെ ഡ്രസ് കോഡ് ലംഘിച്ചു എന്ന കാരണം പറഞ്ഞാണ് ഇവര്‍ക്ക് തൊഴില്‍ നിഷേധിച്ചത്.
ഫെഡറല്‍ ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍റ്റിയൂണിറ്റി കമ്മീഷന്‍ സമാന്തക്കു വേണ്ടി ഫയല്‍ ചെയ്ത പരാതികണക്കിലെടുത്ത് 20,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ജൂറി വിധിച്ചിരുന്നു. എന്നാല്‍ ഡെന്‍വര്‍ ഫെഡറല്‍ അപ്പീല്‍ കോര്‍ട്ട് ഈ വിധി അസ്ഥിരപ്പെടുത്തി. ഇതിനെതിരെയാണ് യു.എസ്. സുപ്രീം കോടതിയില്‍ കേസ്സ് നല്‍കിയതും അനുകൂല വിധി സമ്പാദിച്ചതും. അമേരിക്കന്‍ മുസ്ലീമുകള്‍ മതസ്വാതന്ത്രത്തിനുവേണ്ടി മുറവിളികൂട്ടുമ്പോള്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി അല്പം ആശ്വാസം നല്‍കുന്നതായി കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക്ക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹദ അവാര്‍ഡ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.