അലബാമ: മകളുടെ വിദ്യാഭ്യാസത്തിന് പണം ചിലവഴിക്കുന്ന മാതാപിതാക്കള്‍, മക്കള്‍ നല്ല ഗ്രേഡ് വാങ്ങി കോളേജ് വിദ്യാഭ്യാസം പൂര്ത്തീകരിക്കണമെന്നാഗ്രഹിച്ചാല് അത് സ്വാഭാവികമാണ്. പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ അതിനുള്ള കാരണം അന്വേഷിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂടിയാണ്. എന്നാല്‍ ഇതിന് ഇന്നത്തെ തലമുറയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നതിന് പ്രകടമായ ഒരു ഉദാഹരണമാണ് അലബാമയില്‍ സംഭവിച്ചത്.
അലബാമ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ഇരുപത്തി രണ്ടുക്കാരനായ ടയ്ലര്‍ റയണ്. കോളേജ് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന്റെ കാരണം നാല്പത്തിയഞ്ചുകാരിയായ മാതാവ് ഷെറി ആന്‍ മകനോട് ചോദിച്ചു. ഇതിനെ തുടര്‍ന്ന് ഇരുവരും വഴക്കായി. മകന് കൈയ്യില്‍ കിട്ടിയ എന്തോ ഉപകരണം കൊണ്ടു അമ്മയുടെ തലയില്‍ ആഞ്ഞടിച്ചു. തലയ്ക്കേറ്റ മാരകമായ പരിക്ക് മാതാവിന്റെ ജീവനപഹരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് വീടിന്റെ ബാക്ക് യാര്‍ഡിലാണ് ഷെറിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഈ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മകന് ടയ്ലറെ അറസ്റ്റ് ചെയ്തു ജൂണ്‍ 1ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. ജാമ്യം പോലും നല്‍കാതെ കുഴങ്ങി ജയിലിലേയ്ക്കയ്ക്കുന്നതിനാണ് കോടതി ഉത്തരവായത്. കൗണ്ടി ഷെറിഫ് ജിമ്മി ഹാരിസ് നല്കിയ ഒരു സ്റ്റേറ്റ് മെന്റിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.
മാര്‍ക്ക് കുറഞ്ഞതിന് മക്കളെ ശാസിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. മാര്‍ക്ക് കുറഞ്ഞതിന് വീട് വിട്ട് പോകുന്ന മക്കളും ഉണ്ട്. എന്നാല്‍ ഇത്തരം ഒരു സംഭവം ഈ സിറ്റിയില്‍ ആദ്യമായാണെന്ന് മെന്റോണ്‍ പോലീസ് ചീഫ് ബ്രാഡ് ഗ്രേഗ് പറഞ്ഞു. ടയ്ലര്‍ അലബാമ യൂണിവേഴ്സിറ്റിയിലെ ബയോളജി വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്
Comments