You are Here : Home / Readers Choice

ബോബി ജിന്‍ഡാളിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം ജൂണ്‍ 24 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 04, 2015 10:26 hrs UTC

വാഷിംഗ്ടണ്‍ : അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജനായ ഒരാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനുളള പ്രാഥമിക മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. ഇന്ത്യന്‍ വംശജനും, ലൂസിയാന ഗവര്‍ണ്ണരുമായ ബോബി ജിന്‍ഡാളാണ്(43) 2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനായി രംഗത്തിറങ്ങുന്നത്. ജൂണ്‍ 24ന് ന്യു ഓര്‍ലിയന്‍സില്‍ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ അറിയിച്ചു. ജൂണ്‍ 11 ന് അവസാനിക്കുന്ന ലൂസിയാന ലെജിസ്ലേറ്റീവ് സെഷനുശേഷം പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനാണ് തീരുമാനം. തന്ത്ര പ്രധാനമായ സംസ്ഥാനങ്ങള്‍ ബോബി ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചു കഴിഞ്ഞു.

 

 

ധാരാളം അവസരങ്ങളും വ്യക്തി സ്വാതന്ത്ര്യവും ഉളള അമേരിക്കയിലേക്ക് 40 വര്‍ഷം മുമ്പാണ് ഒന്നും പ്രതീക്ഷിക്കാതെ കൈവശം ഒന്നും കരുതാതെയാണ് എന്റെ മാതാപിതാക്കള്‍ എത്തിയത്. അവര്‍ എടുത്ത തീരുമാനം യുക്തമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു ജിന്‍ഡാല്‍ പറഞ്ഞു. തികച്ചും നാടകീയമായ ദിശയില്‍ അമേരിക്കന്‍ ജനത ഒരു പരീക്ഷണത്തിനു മുതിരുമെന്നാണ് എന്റെ വിശ്വാസം ജിന്‍ഡാള്‍ ആവര്‍ത്തിച്ചു. ലൂസിയാന ഹെല്‍ത്ത് സെക്രട്ടറിയായി പൊതു സേവനം തുടങ്ങിയ ജിന്‍ഡാല്‍ ലൂസിയാന സംസ്ഥാനത്തിന്റെ 55ാമത് ഗവര്‍ണ്ണറായും റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരും അസോസിയേഷന്‍ വൈസ് ചെയര്‍മാനായും സേവനം അനുഷ്ഠിക്കുന്നു. വമ്പന്മാര്‍ പലരും അണി നിരന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ജിന്‍ഡാല്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.