ഹങ്ങ്‌സ് വില്ല (ടെക്‌സാസ്) : മൂന്ന് പതിറ്റാണ്ട് വധശിക്ഷക്ക് കാതോര്‍ത്ത് ജയിലില്‍ കഴിഞ്ഞ ലെസ്റ്റര്‍ ബോവര്‍ എന്ന 67 വയസുകാരന്റെ വധശിക്ഷ ജൂണ്‍ 3 നു ടെക്‌സാസില്‍ നടപ്പാക്കി. ഈ വര്‍ഷത്തെ എട്ടാമത്തെ വധശിക്ഷയാണിത്. ഇതോടെ ഏറ്റവും പ്രായം കൂടിയ പ്രതിയുടെ വധശിക്ഷ ആദ്യമായി നടപ്പാക്കി ടെക്‌സാസ് സംസ്ഥാനം റിക്കാര്‍ഡിട്ടു. 1982 ല്‍ വധശിക്ഷ പുനഃസ്ഥാപിച്ചതിനു ശേഷം 526 പേരുടെ വധശിക്ഷയാണ് ടെക്‌സാസില്‍ നടപ്പാക്കിയത്. ഡാലസില്‍ നിന്നും 60 മൈല്‍ അകലെ ഒരു സ്ഥലത്ത് നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് ലെസ്റ്ററിന് വധശിക്ഷ വിധിച്ചത്. ഇവരില്‍ ഡപ്യൂട്ടി ഷെറിഫ്, മുന്‍ പൊലീസ് ഓഫിസര്‍ എന്നിവരും ഉള്‍പ്പെടും. യുഎസ് സുപ്രീം കോടതി പ്രതിയുടെ അപ്പീല്‍ തളളി മൂന്ന് മണിക്കൂറിനുളളില്‍ വധശിക്ഷ നടപ്പാക്കുകയായിരുന്നു. ആര്‍ലിംഗ്ടണിലെ ഒരു കെമിക്കല്‍ സെയില്‍സ് മാനായിരുന്നു ലെസ്റ്റര്‍. 1983 ഒക്ടോബര്‍ 8ന് വിമാനം കവര്‍ച്ച ചെയ്യുന്നതിനായി നാലുപേരേയും വെടിവെച്ചു കൊലപ്പെടുത്തിയെന്നതയിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഡെത്ത് ചേംമ്പറിലേക്ക് പ്രവേശിക്കുന്നതുവരെ ഈ കേസില്‍ നിരപരാധിയാണെന്നായിരുന്നു പ്രതി വാദിച്ചത്.
പ്രവേശിച്ചപ്പോള്‍ ഇനി ഇതു തെളിയിക്കുന്നതിനുളള അവസരമില്ല മരണത്തിന് കീഴടങ്ങുന്നു എന്നും പ്രതി പ്രതികിച്ചു. സിരകളിലേക്ക് വിഷമിശ്രിതം പ്രവേശിച്ചു നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു. 2004 ല്‍ അലബാമയിലായിരുന്നു അമേരിക്കയില്‍ 74 വയസുളള പ്രതിയുടെ വധശിക്ഷ ആദ്യമായി നടപ്പാക്കിയത്. അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നതില്‍ ഒന്നാം സ്ഥാനം ടെക്‌സാസിലാണ്. ഈ മാസം 18 ന് മറ്റൊരു പ്രതിയുടെ വധശിക്ഷ കൂടി നടപ്പാക്കേണ്ടതുണ്ട്.
Comments