ഹൂസ്റ്റണ്‍ : അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്ത് ലോകത്തിലെ ആദ്യത്തെ ഭാഗിക തലയോട്ടി മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. ജിം ബോയ് െസന്‍ (55) എന്ന ഓസ്റ്റിനിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ക്കാണു കാന്‍സര്‍ റെഡിയേഷന്‍ ചികിത്സയെ തുടര്‍ന്ന് തലയില്‍ ഉണ്ടായ വലിയൊരു മുറിവു മൂലം തലയോട്ടി മാറ്റിവയ്‌ക്കേണ്ടി വന്നത്. ഒരു ഡോണറെ ലഭിക്കുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. എംഡി ആഡേഴ്‌സണ്‍, ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു ഡസന്‍ ഡോക്ടറന്മാരും 40ഹെല്‍ത്ത് വര്‍ക്കേഴ്‌സും ചേര്‍ന്ന് 15 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്ര ക്രിയയിലൂടെ പത്തിഞ്ച് (10*10) വലിപ്പമുളള തലയോട്ടിയുടെ ഭാഗം അതി വിദഗ്ധമായാണ് വിജയകരമായി വച്ചു പിടിപ്പിച്ചത്.
തലച്ചോറിനു ചുറ്റുമുളള ശസ്ത്രക്രിയ അതി സങ്കീര്‍ണമായിരുന്നുവെന്ന് ഡോക്ടറന്മാര്‍ പറഞ്ഞു. ബോയ്‌സണ്‍ തലയോട്ടിക്ക് പുറമെ പുതിയ കിഡ്‌നി, പാന്‍ക്രീയാസ് എന്നിവയും വച്ചു പിടിപ്പിച്ചിട്ടുണ്ട്. . 1992 ല്‍ വച്ചു പിടിപ്പിച്ച കിഡ്‌നിയും പാന്‍ക്രിയാസും പ്രവര്‍ത്തന രഹിതമായതിനാല്‍ തലയോട്ടി ശസ്ത്രക്രിയക്കു ശേഷമാണ് പുതിയ അവയവങ്ങള്‍ ട്രാന്‍സ് പ്ലാന്റ് ചെയ്തത്. ഒരാഴ്ച മുമ്പ് നടന്ന ശസ്ത്ര ക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന ബോയാസണ്‍ ഈ ആഴ്ച ആശുപത്രി വിടും. 2005 ലാണ് ലോകത്തിലെ ആദ്യ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഫ്രാന്‍സില്‍ നടന്നത്. തുടര്‍ന്ന് 2008 ക്ലീവ് ലാന്റില്‍ അമേരിക്കയിലെ ആദ്യ മുഖം മാറ്റിവെക്കല്‍ ശസ്ത്ര ക്രിയയും വിജയകരമായി നടത്തിയിരുന്നു. ത്രിഡി സങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നത്.
Comments