You are Here : Home / Readers Choice

ഡാളസ്സില്‍ നിന്നുള്ള ജോഷ്വ ചാരിക്ക് പതിനാറാം വയസ്സില്‍ 8 ബിരുദങ്ങള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 06, 2015 08:44 hrs UTC

റിച്ചാര്‍ഡ് സണ്‍(ഡാളസ്): കാലിഫോര്‍ണിയായിലെ പതിനൊന്ന് വയസ്സുള്ള മലയാളി വിദ്യാര്‍ത്ഥി താനിഷ്‌ക അബ്രഹാം പതിനൊന്ന് വയസ്സില്‍ മൂന്ന് അസ്സോസിയേറ്റ് ബിരുദങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ചുവെങ്കില്‍ ഡാളസ്സില്‍ നിന്നുള്ള പതിനാറുകാരനായ ജോഷ്വ ചാരി കഴിഞ്ഞ വാരാന്ത്യം ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയതിനോടൊപ്പം കരസ്ഥമാക്കിയത്. 8 കോളേജ് അസ്സോസിയേറ്റ് ബിരുദങ്ങള്‍! ഇതൊരു വേള്‍ഡ് റിക്കാര്‍ഡാണെന്നാണ് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. റിച്ചാര്‍ഡസണ്‍ വിദ്യാഭ്യാസജില്ലയും, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസുമായുണ്ടാക്കിയ ധാരണയനുസരിച്ച് റിച്ചാര്‍ഡ്‌സണ്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം കോളേജ് ക്രെഡിറ്റും നേടിയെടുക്കുന്നതിനുള്ള അവസരം ലഭിക്കും. റിച്ചാര്‍ഡ്‌സണിലുള്ള രാജ് ചാരിയുടേയും, മജ്ജുഷ ചാരിയുടേയും മകനാണ് ജോഷ്വവ ചാരി. റിച്ചലാന്റ് കോളേജില്‍ നിന്നും ലിബറല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ബയോ മെഡിക്കല്‍, ടെലി കമ്മ്യൂണിക്കേഷന്‍സ്, സോഫ്റ്റ് വെയര്‍, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് അസ്സോസിയേറ്റ് ബിരുദം നേടിയത്. ടെക്‌സസ് നിയമസഭ HR480 എന്നൊരു പ്രത്യേക ബില്‍ പാസ്സാക്കിയാണ് ജോഷ്വാവയെ ആദരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ഡാളസ് ബിഎസ്, എം.എസ്. ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ ബയൊമെഡിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മേജറായും, നാനൊ ടെക്ക്‌നോളജി, ബിസിനസ് മൈനറായും വിദ്യാഭ്യാസം തുടരുന്നതിനാണ് തീരുമാനം. റിച്ചാര്‍ഡ്‌സണിലുള്ള ലോയ്‌സ് വി. സെര്‍ക്കനര്‍ ഹൈസ്‌ക്കൂള്‍ അക്കാദമി വിദ്യാര്‍ത്ഥിയായിരുന്ന ജോഷ്വവ. സെവന്‍ത് ഗ്രേഡുമുതലാണ് കോളേജ് ക്രെഡിറ്റ് ക്ലാസുകള്‍ എടുക്കുവാനാരംഭിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസരംഗത്ത് പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരവധി നേട്ടങ്ങളാണ് കൊയ്‌തെടുക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും സ്വദേശീയരും വിദേശീയരും സന്നദ്ധരാകുന്നുവെന്നത് പ്രശംസാര്‍ഹമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.