ലോകത്തിലെ സമ്പന്നരായ അത്‌ലറ്റുകളില്‍ ധോണിക്ക് 23-ാം സ്ഥാനം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, June 12, 2015 11:06 hrs UTC
ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും സമ്പന്നരായ അത്‌ലറ്റുകളില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ മഹേന്ദ്രസിംഗ് ധോണിക്ക് ഇരുപത്തിമൂന്നാം സ്ഥാനം!
ഫോര്‍ബ്‌സ് മാഗസിന്‍ നടത്തിയ സര്‍വ്വെയില്‍ നൂറു അത്‌ലറ്റുകളാണ് ഏറ്റവും സമ്പന്നന്മാരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്. അതില്‍ ഏക ഇന്ത്യക്കാരന്‍ മഹേന്ദ്ര സിംഗ് ധോണിയും. ധോണിയുടെ ഒരു വര്‍ഷത്തെ വരുമാനം 31 മില്യണ്‍ ഡോളര്‍.
2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍വരെ, ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് അമേരിക്കയിലെ ബോക്‌സറായ ഫ്‌ളോയ്ഡ് മെവെതറിനാണ്(300 മില്യണ്‍ ഡോളര്‍), രണ്ടാമത് ഗോള്‍ഫറായ ടൈഗര്‍ വുഡ്‌സും, മൂന്നാമത് ടെന്നിസ് താരം റോജര്‍ ഫെഡറിനും.
നാലു വര്‍ഷം തുടര്‍ച്ചയായി ലോക സമ്പന്ന അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടത് മെ വെതറാണ്.
കഴിഞ്ഞവര്‍ഷം ധോണിയുടെ സ്ഥാനം 23 ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം 22-ാമതാണ്.
ഇന്ത്യയിലെ അത്‌ലറ്റുമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് മഹേന്ദ്രസിംഗ് ധോണിയാണ്.
2015 ല്‍ വേള്‍ഡ് കപ്പ് ക്രിക്കറ്റില്‍ സെമിഫൈനല്‍ വരെ എത്തിയ ടീമിന് നായകത്വം വഹിച്ച ധോണി 2014 അവസാനം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിട പറഞ്ഞിരുന്നു.
Comments