You are Here : Home / Readers Choice

'ഫാദേഴ്‌സ്‌ ഡേ' ബോധവല്‍ക്കരണം : പിതാവിന്റെ സാഹസിക സൈക്കിള്‍ യജ്ഞം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 20, 2015 11:50 hrs UTC

കലിഫോര്‍ണിയ: മക്കളുടെ ജീവിതത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തിന്റെ ആഴം എത്രമാത്രമുണ്ടെന്ന് യുവതലമുറയെ ബോധവല്‍ക്കരിക്കുന്നതിന് സ്‌നേഹ നിധിയായ പിതാവ് തിരഞ്ഞെടുത്തത് 2100 മൈല്‍ നീണ്ട സൈക്കിള്‍ യഞ്ജം.
ലോകമെങ്ങും 'ഫാദേഴ്‌സ് ഡേ' ആഘോഷിക്കുന്ന ജൂണ്‍ 22 ഞായറാഴ്ച 21 ദിവസം നീണ്ടു നിന്ന സാഹസിക യാത്ര അവസാനിക്കുമെന്ന് 54 വയസുളള ഡേവിഡ് മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ ഒന്നിന് കലിഫോര്‍ണിയായിലെ സാന്റ് മോണിക്കയില്‍ നിന്നാണ് സൈക്കിള്‍ യാത്ര ആരംഭിച്ചത്. ഓരോ ദിവസവും 100 മൈല്‍ സഞ്ചരിച്ചു 21 ദിവസം കൊണ്ട് 2100 മൈല്‍ യാത്ര ചെയ്ത് ഷിക്കാഗോയില്‍ എത്തി ചേരുന്നതിനുളള ശ്രമം വിജയത്തോടടുക്കുകയാണ്.
സൈക്കിള്‍ യാത്രക്കിടെ വിശ്രമത്തിനായി ഉപയോഗിക്കുന്ന സമയം പിതാക്കന്മാരെ കണ്ടു. കുട്ടികളുടെ ജീവിതത്തിലും സ്വാഭാവ രൂപ വല്‍ക്കരണത്തിലും പിതാക്കന്മാരുടെ പങ്കിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ഡേവിഡ് പറഞ്ഞു.
കനത്ത മഴയിലും കഠിന വെയിലിലും യാത്ര തുടരുവാന്‍ കഴിഞ്ഞത് ലക്ഷ്യത്തെക്കുറിച്ചുളള നിശ്ചയ ദാര്‍ഢ്യമായിരുന്നു. പിതാക്കന്മാരുടേയും കുട്ടികളുടേയും അകമഴിഞ്ഞ സ്വീകരണമാണ് വഴി നീളെ ലഭിച്ചതെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കളേയും കുട്ടികളേയും സംരക്ഷിക്കുന്ന ചാരിറ്റി സംഘടനകള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ അണിയറയില്‍ പ്രവര്‍ത്തനം ആരംഭിച്ച നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷന്റെ പ്രചരണത്തിനു സൈക്കിള്‍ യഞ്ജത്തിന് കഴിഞ്ഞതായി ഡേവിഡ് പറയുന്നു. ഈ വര്‍ഷത്തെ ഫാദേഴ്‌സ് ഡേ ജീവിതത്തിന് അവിസ്മരണീയ നിമിഷങ്ങളാണ് സംഭാവന ചെയ്തതെന്നും ഡേവിഡ് അഭിപ്രായപ്പെട്ടു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.