ചാള്‍സ്ടണ്‍ : ബുധനാഴ്ച സൗത്ത് കരോലിനായിലെ ദേവാലയത്തില്‍ നടന്ന വെടിവെയ്പില്‍ പ്രധാന പാസ്റ്റര്‍ റവ. ക്ലമന്റ് പിങ്കിനി, വനിത വൈദികരായ റവ. ഷ്‌റൊന്‍ഡ് കോള്‍മാന്‍, റവ. ഡിപെയ്ന്‍ മിഡില്‍ടണ്‍ , റവ. ഡാനിയേല്‍ സിമ്മണ്‍സ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എഎംഇ ജനറല്‍ സെക്രട്ടറി ജെഫ്രി കൂപ്പര്‍ അറിയിച്ചു.
പ്രധാന പാസ്റ്റര്‍ റവ. ക്ലമന്റ് (41) 1996 ല്‍ സ്റ്റേറ്റ് റപ്രസന്റേറ്റീവായി നാലു വര്‍ഷങ്ങള്‍ക്കു ശേഷം സ്റ്റേറ്റ് സെനറ്ററായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെസ് ലി തിയോളജിക്കല്‍ സെമിനാരി ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. 2010 ലാണ് ചാള്‍സ്ടണിലെ ചരിത്ര പ്രസിദ്ധമായ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ (എഎംഇ) ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ പ്രധാന പാസ്റ്ററായി റവ. ക്ലമന്റ് ചുമതലയേറ്റത്.
അമേരിക്കയില്‍ വര്‍ഷം തോറും ദേവാലയങ്ങളില്‍ നടക്കുന്ന ആക്രമ സംഭവങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചു വരികയാണ് 176 മരണമാണ് 2014 ല്‍ മാത്രം നടന്നത്.
1963 ല്‍ ബിര്‍മിഹം ചര്‍ച്ചില്‍ നടന്ന ബോംബാക്രമണത്തില്‍ നാല് പെണ്‍ കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതാണ്. അമേരിക്കന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ സംഭവം. 1963 ന് േശഷം 13 കൂട്ട കൊലപാതകത്തിന് ദേവാലയങ്ങള്‍ സാക്ഷ്യം വഹിച്ചു. അവസാനമായി നടന്നത് മില്‍വാക്കിയില്‍ സിക്ക് ടെംമ്പിളിലായിരുന്നു 2012 ല്‍ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. 1980 ല്‍ ടെക്‌സാസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 15 പേരാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്.
അറ്റ്‌ലാന്റയിലെ എബനെസര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഓര്‍ഗന്‍ വായിക്കുന്നതിനിടയില്‍ റവ. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ (ജൂനിയര്‍) മാതാവ് 1974 ല്‍ വെടിയേറ്റു മരിച്ചു. ആറ് വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ മാര്‍ട്ടിന്‍ ലൂദ്ദര്‍ കിങ്ങിനും വിധി മറിച്ചായിരുന്നില്ല.
ദേവാലയങ്ങള്‍ക്കു നേരെ നടന്നിട്ടുളള അക്രമങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് കവര്‍ച്ചയോ, വ്യക്തി വൈര്യാഗ്യമോ കുടുംബ കലഹമോ ആണെങ്കില്‍ ചാള്‍സ് ടണില്‍ നടന്നത് തികച്ചും ആസൂത്രിതമായിരുന്നുവെന്ന് ദേവാലയ ആക്രമണങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന കാള്‍ പിന്‍ അഭിപ്രായപ്പെട്ടു.
Comments