You are Here : Home / Readers Choice

യുഎസ് വീസ വിതരണം ജൂലൈ ആറിന് പുനരാരംഭിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 20, 2015 12:01 hrs UTC

വാഷിങ്ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേ വീസ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ജൂണ്‍ 9 മുതല്‍ നിര്‍ത്തിവച്ചിരുന്ന വിസാ ഇന്റര്‍വ്യൂ, വിസാ വിതരണം, ജൂലൈ 6 മുതല്‍ പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.

ഒരാഴ്ചയായി മുടങ്ങി കിടന്നിരുന്ന വീസാ നടപടികള്‍ ആരംഭിക്കുന്നതിന് നൂറോളം കംപ്യൂട്ടര്‍ എന്‍ജിനിയര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതമായിരിക്കുന്നതായും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 22 മുതല്‍ 26 വരെ ന്യുഡല്‍ഹി, യുഎസ് എംബസി, മുംബൈ, കൊല്‍!ക്കത്ത, ചെന്നൈ, ഹൈദരാബാദ് കോണ്‍സുലേറ്റുകളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന നോണ്‍ ഇമ്മിഗ്രന്റ് വീസാ ഇന്റര്‍വ്യുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതോടെ അപേക്ഷകള്‍ക്ക് വീസ ഇന്റര്‍വ്യു തീയതിയും സമയവും ഇമെയില്‍, എസ്എംഎസ് മുഖേന ലഭിക്കും.വീസ വിതരണത്തിലുണ്ടായ പ്രതിസന്ധിമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന എല്ലാവരോടും യുഎസ് അധികൃതര്‍ ഖേദം പ്രകടപ്പിച്ചു.

അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ വിശദമായ പരിശോധനകള്‍ക്കുശേഷമേ വിസാ വിതരണം പുനരാരംഭിക്കാനാകൂ എന്നും അധികൃതര്‍ വെളിപ്പെടുത്തി.

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.