സാന്റിയാഗോ ∙ കലിഫോർണിയ സാന്റിയാഗോ മൃഗശാലയിലെ സന്ദർശകരുടെ ആകർഷണ കേന്ദ്രമായിരുന്ന ‘സ്വീഡ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന 150 വയസിലധികം ഉള്ള ആമ ഇനി ഇല്ല. 1933 ലാണ് സാന്റിയാഗോ മൃഗശാലയിൽ ആമ എത്തിയത്. 150ൽ ലധികം വയസ്സാണ് ആമയ്ക്ക് കണക്കാക്കിയിരിക്കുന്നത്. ജൂണ് 19 നാണ് ആമയുടെ മരണത്തെ കുറിച്ച് മൃഗശാലാ അധികൃതർ വിവരം പുറത്തു വിട്ടത്. വാർധക്യ സഹജമായ രോഗങ്ങളാണ് മരണ കാരണം. ആർത്രയ്റ്റിസ് രോഗത്തിന് ഹൈഡ്രോ തെറാപ്പി, ഫിസിക്കൽ തെറാപ്പി എന്നീ ചികിത്സകൾ നൽകിയിരുന്നുവെങ്കിലും ജീവൻ നിലനിർത്താനായില്ല. നാലു വർഷം മുമ്പു വരെ കുട്ടികളുടെ മൃഗശാലയിൽ ഉണ്ടായിരുന്ന ആമയുടെ പുറത്തെ കയറി സവാരി നടത്തുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചിരുന്നു. ഈ ആമയെ കൂടാതെ പന്ത്രണ്ടെണ്ണം കൂടി മൃഗശാലയിൽ ഉണ്ട്. ആമ സാധാരണ മറ്റു മൃഗങ്ങളേക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കും. 178 വയസ് വരെ ജീവിച്ച് ഗിന്നസ് വേൾഡ് റിക്കാർഡിൽ സ്ഥാനം നേടിയത്. സെന്റ് ‘ഹെലിന’ ഐലന്റിൽ നിന്നുളള ജോനാഥാൻ എന്ന ആമയാണ്. പ്രായപൂർത്തിയായ ആമയുടെ തൂക്കം 250 മുതൽ 500 പൗണ്ട് വരെയാണ്
Comments