പാകിസ്ഥാനിലെ സ്വാത്‌വാലിയിലുള്ള സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ ബസ്സില്‍ വെച്ച് താലിബാന്‍ ഭീകരര്‍ മലാലക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ തലനാരിഴക്കാണ് മലാല രക്ഷപ്പെട്ടത്.
15 വയസ്സില്‍ നടന്ന സംഭവങ്ങള്‍ക്ക് മുന്‍പും പിന്‍പും ഉള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് വാള്‍ട്ടര്‍ പാര്‍ക്കും, ലാറി മെക്ഡൊണാള്‍ഡും, അക്കാദമി അവാര്‍ഡ് ജേതാവ് ഡേവിഡ് ഗഗന്‍ ഹിമും ചേര്‍ന്ന് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.
നാഷ്ണല്‍ ജിയോഗ്രാഫിക് ചാനല്‍ ഫോക്സ് സെര്‍ച്ച് ലൈറ്റ് പിച്ചേഴ്സും ചേര്‍ന്നുള്ള സംയുക്ത സംരഭമാണിത്.
ആഗോളതലത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി എങ്ങിനെയാണ് മലാലയും കുടുംബവും ഐതിഹാസിക സമരം നയിക്കുന്നതെന്ന് ഈ ഡോക്യുമെന്ററിയിലൂടെ നിര്‍മ്മാതാക്കാള്‍ ലോക ജനതയെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്.
Comments