ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്): 1989 ല്‍ ഡെറില്‍ റഷ് വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ 24 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന നിരപരാധിയായ ജോനാഥാന്‍ ഫഌമിംഗിന് 6.25 മില്യണ്‍ നഷ്ടപരിഹാരം നല്‍കി കേസ്സു ഒത്തുതീര്‍പ്പാക്കിയതായി ന്യൂയോര്‍ക്ക് സിറ്റി കംപ്‌ട്രോളര്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. 162 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ജോനാഥാന്‍ ആവശ്യപ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റി ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സ്‌ക്കോട്ട് സ്ട്രിന്‍ജന്‍ ജോനാഥാനുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇന്ന്(ജൂണ്‍. 23) ചൊവ്വാഴ്ച ഇവരും ധാരണയില്‍ എത്തി ചേര്‍ന്നതായി സ്‌ക്കോട്ട് അറിയിച്ചു. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കുവാന്‍ ജീവിതത്തിന്റെ പകുതിയും ജയിലില്‍ കഴിയേണ്ടി വന്ന ജോനാഥാന് നഷ്ടപ്പെട്ട വര്‍ഷം തിരികെ നല്‍കുവാന്‍ ഞങ്ങള്‍ സാധ്യമല്ല, അല്പമെങ്കിലും ആശ്വാസം ലഭിക്കുമെന്നതിനാലാണ് ഇത്രയും സംഖ്യ നഷ്ടപരിഹാരം നല്‍കുവാന്‍ തയ്യാറായത്. സ്ട്രിന്‍ജന്‍ പ്രസ്താവനയില്‍ പറയുന്നു. 2013 ല്‍ ബ്രൂക്ക്‌ലിന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിലെ കുറ്റാന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവം നടന്ന ദിവസം ജോനാഥാന്‍ ഫ്‌ളോറിഡായിലെ ഒരു ഹോട്ടലില്‍ നിന്നും ഫോണ്‍ ചെയ്ത ബില്ലു കണ്ടെത്തിയതാണ് കേസ്സിനു വഴിതിരിവായത്. 2014 ഏപ്രിലില്‍ ജോനാഥാനെ കുറ്റവിമുക്തനാക്കി. ഡേവിഡ് രത്‌നയുടെ പേരില്‍ 1991 ല്‍ ആരോപിക്കപ്പെട്ട കൊലകുറ്റം 2013 ല്‍ തെറ്റായിരുന്നു. എന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 6.4 മില്യണ്‍ ഡോളറും, നിരപരാധിയായ ഹോട്ട് റൈകേഴ്‌സ് ജയിലില്‍ കിടന്നുമരിക്കാനിടയായ സംഭവത്തില്‍ 2.25 മില്യണ്‍ ഡോളറും ഉള്‍പ്പെടെ 17 മില്യണ്‍ ഡോളറാണ് ന്യൂയോര്‍ക്ക് സിറ്റി ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത്.
Comments