ഫ്‌ളോറിഡാ : ചെറിയ ജീവിയാണോ, വലിയ മൃഗമാണോ എന്നത് പരിഗണിക്കാതെ, മൃഗങ്ങളോടു ക്രൂരത കാണിച്ചാല്‍ ജയിലിലടക്കപ്പെടും എന്ന് വ്യക്തമാക്കുന്ന ഒന്നാണ് കഴിഞ്ഞ വാരാന്ത്യം ഫ്‌ളോറിഡായിലെ താമ്പയില്‍ നടന്ന സംഭവം. ഫ്‌ളോറിഡാക്കാരനായ 46 വയസ്സുക്കാരന്‍ സ്റ്റീവ് വി.റോഡ്. താമ്പാ വിസ്റ്റാ ഹോട്ടലില്‍ എത്തുമ്പോള്‍ കൂടെ ഒരു വളര്‍ത്തു മുയലും ഉണ്ടായിരുന്നു. ഹോട്ടലിലെ നീന്തല്‍കുളത്തില്‍ സമീപം വന്നിരുന്നപ്പോള്‍ കൈവശമുണ്ടായിരുന്ന മുയലിനെ വെള്ളത്തില്‍ താഴ്ത്തി പിടിച്ചാല്‍ എന്തു സംഭവിക്കും എന്ന് കാണാന്‍ ഒരു മോഹം. രണ്ടു മിനിട്ടാണ് മുയലിനെ വെള്ളത്തില്‍ താഴ്ത്തി പിടിച്ചത്. പ്രാണവായുവിനുവേണ്ടി പിടഞ്ഞ മുയല്‍ ഈ സമയത്തിനകം കൊല്ലപ്പെട്ടിരുന്നു. കാര്യത്തിന്റെ ഗൗരവം പിന്നീടാണ് സ്റ്റീവിന് ബോധ്യമായത്. അധികം താമസിയാതെ നീന്തല്‍ കുളം വൃത്തിയാക്കുവാന്‍ എത്തിയ ജീവനക്കാരന്‍ മുയല്‍ വെള്ളത്തില്‍ ചത്തുകിടക്കുന്ന വിവരം അധികാരികളെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുറ്റക്കാരനായ സ്റ്റീവിനെ പോലീസ് പിടികൂടി. മുയലിനോട് ക്രൂരത കാട്ടിയ കുറ്റം ആരോപിച്ചു സ്റ്റീവിനെ ജൂണ്‍ 22 തിങ്കളാഴ്ച അറസ്റ്റു ചെയ്ത് ഹില്‍സ് ബറൊ കൗണ്ടി ജയിലിലടച്ചു. വിചാര നേരിടല്‍, ശിക്ഷ അങ്ങനെ എത്രയെത്ര സങ്കീര്‍ണമായ പ്രശ്‌നങ്ങളെയാണ് ഒരു ചെറിയ മുയലിനെ കൊന്ന കുറ്റത്തിന് സ്റ്റീവ് അനുഭവിക്കേണ്ടി വരിക എന്നത് വരും നാളുകളില്‍ വ്യക്തമാകും.
Comments