വാഷിംഗ്ടണ്‍ ഡി.സി. : മാഗി ഉല്പന്നങ്ങളുടെ വില്പന ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും അവതാളത്തിലായതിനു പുറകെ അമേരിക്കയിലെ ഇന്ത്യന്‍ സ്റ്റോറുകളില്‍ സുലഭമായി ലഭിക്കുന്ന ഹല്‍ഡിറാം ഉല്പന്നങ്ങളുടെ വില്പന അമേരിക്കയില്‍ പൂര്‍ണ്ണമായും നിരോധിച്ചതായി യു.എസ്. ഫൂങ്ങ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
അമിതതോതിലുള്ള പെക്റ്റിസൈഡ്, ബാക്ടീരിയ എന്നിവ കണ്ടെത്തിയ ഹല്‍ഡി ഉല്‍പന്നങ്ങളായ കുക്കീസ്, വാഫേഴ്‌സ്, ബിസ്‌ക്കറ്റ് എന്നിവയാണ് നിരോധ പട്ടികയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.
2014ല്‍ ഹല്‍ഡിറാം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു. 2015 ആദ്യ അഞ്ചുമാസത്തിനുള്ളില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ നിരോധനം മറ്റു രാജ്യങ്ങളേക്കാള്‍ ഇന്ത്യയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന പെക്റ്റിസൈഡിന്റെ അളവ് യു.എസ്സില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് യു.എസ്സ്. ഫ്.ഡി.എ. പറയുന്നത്.
ഹല്‍ഡിറാം ഉല്പന്നങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നാണ് ഹല്‍ഡിറാം കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഉല്പന്നമായ ഹല്‍ഡിറാമിന്റെ വില്പന നിരോധിച്ചതിനെതിരെ എങ്ങനെയാണ് ഇന്ത്യ പ്രതികരിക്കുക എന്നതാണ് പ്രവാസി ഇന്ത്യക്കാര്‍ കാത്തിരിക്കുന്നത്.
Comments