ന്യൂയോര്‍ക്ക് : ക്യൂന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 1000 ഡോളര്‍ വിലയുള്ള ഗ്രോസറി മോഷണം നടത്തിയ ഗുസ്തിക്കാരിയെ കടയിലെ ജീവനക്കാര്‍ കയ്യോടെ പിടികൂടി.
നിക്കോള്‍ ബാസ് എന്ന അമ്പതുവയസ്സുള്ള മുന്‍ ഗുസ്തിക്കാരി ജൂണ്‍ 23 ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് യൂണിയന്‍ ടാണ്‍പൈക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. ആയിരത്തിലധികം വിലമതിക്കുന്ന ഭക്ഷണ സാധനങ്ങളും, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഷോപ്പിനെ കാര്‍ട്ടില്‍ നിറച്ചതിനുശേഷം പണം അടയ്ക്കാതെ പുറത്തേക്ക് കടക്കുന്നതിനിടയിലാണ് ജീവനക്കാര്‍ ഇവരെ പിടകൂടിയതെന്ന് ക്യൂന്‍സ് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ ക്യൂന്‍സിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ എത്തിയ നിക്കോള്‍ പോലീസുമായി ഒരു ധാരണയില്‍ എത്തിയതിനെ തുടര്‍ന്ന് ഇവരുടെ പേരിലുള്ള കേസ്സ് ഡിസ്മിസ്സ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. കേസ് പിന്‍വലിച്ചുവെങ്കിലും ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ് ലിഫ്റ്റിങ്ങ് ക്ലാസ്സില്‍ ഇവര്‍ ഹാജരാകണം.
മോഷണ വസ്തുക്കള്‍ കൈവശം വച്ചതിന് ചെറിയ ഒരു പെറ്റി കേസ്സ് ഇവരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
152 ഭക്ഷണപദാര്‍ത്ഥങ്ങളും 17 ഹെല്‍ത്ത് ആന്റ് ബ്യൂട്ടി വസ്തുക്കളുമാണ്. ഷോപ്പിങ്ങ് കാര്‍ട്ടില്‍ വെച്ചു പണം നല്‍കാതെ പുറത്തുകടന്നത്.
Comments