You are Here : Home / Readers Choice

ഹില്ലാരി ക്ലിന്റൺ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 26, 2015 11:06 hrs UTC

വാഷിങ്ടൺ ∙ അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹില്ലാരി ക്ലിന്റൺ തിരഞ്ഞെടുക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പു സർവ്വേ സൂചന നൽകുന്നു. ഹില്ലാരിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം ജൂൺ ആദ്യവാരം വാൾസ്ട്രീറ്റ് എൻബിസി ന്യൂസ് നടത്തിയ തിരഞ്ഞെടുപ്പ് സർവ്വേയുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിയുടെ രജിസ്റ്റർ ചെയ്ത അംഗങ്ങളിൽ ഏഴുപത്തിയഞ്ച് ശതമാനവും ഹില്ലാരിയെ പിന്തുണച്ചപ്പോൾ മറ്റൊരു സ്ഥാനാർത്ഥിയായ ബെർണി സാന്റേഴ്സിനെ പിന്തുണച്ചത് 15 ശതമാനമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ മറ്റു സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് ഒബാമ ഉൾപ്പെടെ ഭൂരിപക്ഷം പാർട്ടി നേതാക്കളും ഹില്ലാരിയെയാണ് പിന്തുണക്കുന്നത്. പാർട്ടിയുടെ ശക്തയായ സ്ഥാനാർത്ഥിയായ ഹില്ലാരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നാണ് നേതാക്കളുടെയും ശുഭാപ്തി വിശ്വാസവും. ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ഹില്ലാരിയെ എതിർക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജെബ് ബുഷിനാണ് മുൻ തൂക്കം. മുൻ പ്രസിഡന്റുമാരായ ജോർജ് എച്ച്. ഡബ്ല്യു ബുഷിന്റെ മകനും ജോർജ് ഡബ്ല്യു ബുഷിന്റെ സഹോദരനുമെന്ന ആനുകൂല്യം ഫ്ലോറിഡാ മുൻ ഗവർണ്ണറായ ജെബ് ബുഷിന് ലഭിക്കുന്നുണ്ട്. ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്ന ഹില്ലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രവാസി നേതാക്കളുടേയും വിലയിരുത്തൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.