ഹൂസ്റ്റൺ∙ ടെക്സാസ് സോമർ വില്ലിൽ ആറ് പേരെ വധിച്ച േകസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് 20 വർഷം ജയിലിൽ പന്ത്രണ്ട് പേരോടൊപ്പം കഴിയേണ്ടി വന്ന നിരപരാധിയായ ആന്റണി ഗ്രോവ്സിനെ ഹൂസ്റ്റൺ ഫൊറൻസിക് സയൻസ് സെന്റർ ബോർഡ് മെമ്പറായി നിയമിക്കുന്നതിന് ജൂൺ 24 ബുധനാഴ്ച ചേർന്ന ബോർഡ് യോഗം നാമനിർദ്ദേശം ചെയ്തു. 1992 ലാണ് ആന്റണി ഗ്രോവ് സിനെ കൊലപാതക കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്. 2006 ൽ ഫെഡറൽ അപ്പീൽ കോർട്ട് ഗ്രോവ് ആന്റണി ഈ കേസിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും നാലു വർഷങ്ങൾക്കുശേഷം ജയിലിൽ നിന്ന് വിട്ടയയ്ക്കുകയും ചെയ്തു. ഗ്രോയ് വിന്റെ പേരിൽ കുറ്റാരോപണം തെളിയിക്കുന്നതിന് തെറ്റായ തെളിവുകളും, പ്രസ്താവനകളും മുൻ പ്രോസിക്യൂട്ടർ ചാൾസ് സെബാസ്റ്റ്യൻ നടത്തിയതായി കോടതി കണ്ടെതത്തിയതിനെ തുടർന്ന് ചാൾസിന്റെ ലൊ ലൈസൻസ് സ്റ്റേറ്റ് ബാർ ഓഫ് ടെക്സാസ് പാനൽ പിൻവലിച്ചിരുന്നു. പുതിയ നിയമ നിർദ്ദേശം ലഭിച്ചതിൽ ആന്റണി ഗ്രോവ്സ് സന്തുഷ്ടി പ്രകടിപ്പിച്ചു. ഹൂസ്റ്റൺ പൊലീസ് ഉൾപ്പെടെ നിരവധി ഏജൻസികൾക്ക് ഫയർ ആം ടെസ്റ്റിങ്ങും ഫിംഗർ പ്രിന്റ് അനാലിസിസും നടത്തി കൊടുക്കുന്നത് ഹൂസ്റ്റൺ ഫോറൻസിക് സയൻസ് സെന്ററിലെ ക്രൈം ലാബാണ്. ലൊ ലൈസെൻസ് പിൻവലിക്കപ്പെട്ട മുൻ പ്രോസിക്യൂട്ടർ ചാൾസ്, ആന്റണി ഗ്രോവ്സ് കൊലപാത കേസിൽ പ്രതിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. കേസിന്റെ വിശദ വിവരങ്ങൾ ചാൾസിന്റെ സ്വകാര്യ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്..
Comments