ആര്‍.കെ.പുരിക്ക് പത്തു ദിവസത്തെ യു.എസ്. സന്ദര്‍ശനാനുമതി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, June 30, 2015 12:06 hrs UTC
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍.കെ. പുരിക്ക് യു.എസ്.എ. സന്ദര്‍ശിക്കുന്നതിന് പത്തുദിവസത്തെ അനുമതി ലഭിച്ചു.
ജൂണ്‍ 29 മുതല്‍ ജൂലായ് 9 വരെയാണ് ഡല്‍ഹി മെട്രോപോലിറ്റന്‍ മജിസ്‌ട്രേറ്റ് ഷിവാനി ചൗഹാന്‍ ബന്ധുവിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് പുരിക്ക് അനുമതി നല്‍കികൊണ്ട് ശനിയാഴ്ച ഉത്തരവിട്ടത്.
കഴിഞ്ഞ ഫെബ്രുവരി 29ന് പുരിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 29 വയസ്സുള്ള സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേല്‍ മേല്‍ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനനുമതി ലഭിച്ചിരുന്നില്ല. 2013 ല്‍ ജോലിയില്‍ പ്രവേശിച്ച തിയ്യതി മുതല്‍ പല നിലയിലും തന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് സഹപ്രവര്‍ത്തക പരാതിപ്പെട്ടത്.
ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ട പുരിയോടു രാജ്യം വിട്ടുപോകരുതെന്ന് കോടതി ഉത്തരം വിട്ടിരുന്നു. എന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ജ് ചെയര്‍ പേഴ്‌സനായിരുന്ന ആര്‍.കെ.പുരിക്ക് സ്ഥാനം രാജി വെക്കേണ്ടതായി വന്നിരുന്നു. എനര്‍ജി ആന്റ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അതിര്‍ത്തിയില്‍ പോലും പ്രവേശിച്ചു പോകരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
തന്റെ പേരിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആര്‍.കെ.പുരി ആവര്‍ത്തിച്ചു വ്യക്തമാക്കി.
Comments