മയിന്‍ : അമേരിക്കന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച്, മദ്യലഹരിയില്‍ വെടിമരുന്ന് സാധനങ്ങള്‍ തലക്കു മുകളില്‍ വെച്ചു തീകൊളുത്തിയ 22 വയസ്സുക്കാരന്‍ ഡെവോണ്‍ സ്റ്റാപ്പിള്‍സ്(Devon Staples) കൊല്ലപ്പെട്ടു.
ജൂലായ് 4 ശനിയാഴ്ച വൈകീട്ട് വീടിനു പുറകില്‍ സുഹൃത്തുക്കളുമായി ശരിക്കും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയായിരുന്നു യുവാവ്. കൂട്ടുക്കാരുടെ തടസ്സവാദങ്ങള്‍ ഒന്നും ഇയാള്‍ കാര്യമാക്കിയില്ല. നിമിഷങ്ങള്‍ക്കകം എല്ലാം അവസാനിച്ചു. സ്റ്റാപ്പിള്‍സിന്റെ സഹോദരന്‍ കോഡി സംഭവം സ്ഥലത്തിന് സമീപം ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഇങ്ങനെ ഒരു കൃത്യത്തിന് സ്റ്റാപ്പിള്‍സ് മുതിര്‍ന്നതെന്ന് സഹോദരന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പബ്ലിക്ക് സേഫ്റ്റിഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോസ്ഥന്‍ സ്റ്റീഫന്‍ പറഞ്ഞു. വെടിമരുന്ന് പൊട്ടിതെറിച്ചു മരിക്കുന്ന സംഭവം ഈ സിറ്റിയിലെ ആദ്യത്തേതാണെന്ന് സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
Comments