വാഷിംഗ്ടൺ ഡിസി ∙ അമേരിക്കൻ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ പ്രഖ്യാപിച്ച മികച്ച അധ്യാപകർക്കുളള അവാർഡിന് ഇന്ത്യൻ അമേരിക്കൻ അധ്യാപകൻ ദർശൻ ജയ്ൻ അർഹനായി. മാത്തമാറ്റിക്സ് ആന്റ് സയൻസ് ടീച്ചിംഗ് വിഭാഗത്തിൽ 108 അധ്യാപകരെ തിരഞ്ഞെടുത്തതിൽ ഏക ഇന്ത്യൻ വംശജനാണ് ദർശൻ ജയ്ൻ. ഷിക്കാഗോയിലെ ലിങ്കൻഷയർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു ജയ്ൻ. ഇപ്പോൾ മാത്തമാറ്റിക്സ് ഡയറക്ടറായി പ്രവർത്തിക്കുന്നു. കിന്റർ ഗാർഡൻ മുതൽ ഹൈസ്കൂൾ വരെയുളള ക്ലാസുകളിൽ കണക്കും സയൻസും പഠിപ്പിക്കുന്ന മികച്ച അധ്യാപകരെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. അവാർഡ് തുകയായി 10,000 ഡോളറാണ് ജയ്ന് ലഭിക്കുക. ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയിറിംഗിൽ ബിരുദവും മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും ജയ്ൻ നേടിയിട്ടുണ്ട്.
Comments