ഹോണ്‍സ്‌ഡെയ്ല്‍(പെന്‍സില്‍വാനിയ): പതിനഞ്ചു വയസ്സ് പ്രായമുള്ള, ഡ്രൈവിങ്ങിന് അനുമതിയില്ലാത്ത മകള്‍ ഓടിച്ച എസ്.യു.വി. മറിഞ്ഞ് മൂന്ന് ആണ്‍കുട്ടികള്‍ മരിക്കുകയും ഒരാണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസ്സില്‍ പിതാവാണ് കുറ്റക്കാരനെന്ന് ഖയന്‍ കൗണ്ടി കോര്‍ട്ട് ജഡ്ജി റെയ്മണ്ട് ഹാമില്‍ ജൂലായ് 9 വ്യാഴാഴ്ച വിധി എഴുതി.
2014 ഓഗസ്റ്റ് 30 ഹോണ്‍സ് ഡെയിലിലായിരുന്നു സംഭവം. പതിനഞ്ചു വയസ്സുള്ള നാലു ആണ്‍കുട്ടികളേയും, ഒരു പെണ്‍കുട്ടിയേയും എസ്.യു.വില്‍ കയറ്റി സമീപത്തുള്ള റിസോര്‍ട്ടില്‍ പ്രഭാത ഭക്ഷണം കഴിച്ചു തിരിച്ചു വരുന്നതിനിടയിലായിരുന്നു അപകടം. പതിനഞ്ചു വയസ്സുക്കാരി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ ഊരിപോയതിനെ തുടര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ വാഹത്തിനടിയില്‍ പെട്ടാണ് ബക്ക്‌സ് കൗണ്ടിയില്‍ നിന്നുള്ള മൂന്നു ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. നാലാമന് ഗുരുതരമായ പരിക്കേറ്റുവെങ്കിലും രക്ഷപ്പെട്ടിരുന്ന ഡ്രൈവറും, മറ്റൊരു പെണ്‍കുട്ടിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മകള്‍ വാഹനം തന്റെ അനുമതിയോടയല്ല എടുത്തതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാരോട് കുട്ടിയുടെ പിതാവ് മൈക്കിള്‍ വെയര്‍(54) പറഞ്ഞിരുന്നതെങ്കിലും ഇന്നലെ മൈക്കിള്‍ കോടതിയില്‍ ഈ പ്രസ്താവന തെറ്റായിരുന്നുവെന്ന് സമ്മതിച്ചു.
അശ്രദ്ധമായി വാഹനം ഓടിച്ചു മൂന്നുപേര്‍ മരിക്കാനിടയായതില്‍ വാഹനം ഓടിച്ചിരുന്ന മകളെ 21 വയസ്സുവരെ കമ്മ്യൂണി സര്‍വ്വീസിനും, മാപ്പപേക്ഷ എഴുതി നല്‍കുന്നതിനും ശിക്ഷിച്ചപ്പോള്‍ പിതാവിന്റെ ശിക്ഷ ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കുമെന്ന് കോടതി പറഞ്ഞു. 21 വര്‍ഷം വരെ തടവു ശിക്ഷയും 45,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് മൈക്കിളിനെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിരിക്കാവുന്ന വകുപ്പുകളാണ് മൈക്കിളിനെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
Comments