ലബക്ക്(ടെക്‌സസ്): പുതിയ തലമുറയിലെ പ്രഗല്‍ഭരായ ഗവേഷണ വിദ്യാര്‍ത്ഥികളെ അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഡൈവേഴ്‌സിറ്റി മാഗസിന്‍ ഇന്‍സൈറ്റ് ഇന്‍ റ്റു ഡൈവേഴ്‌സിറ്റി(Insight to Diversity) ഏര്‍പ്പെടുത്തിയ സെറ്റം നാഷ്ണല്‍ അവാര്‍ഡിന് ലബക്ക് ടെക്‌സസു ടെക് പരിസ്ഥിതി ടോക്‌സിക്കോളജി ഡോക്ടറല്‍ ഗവേഷണ വിദ്യാര്‍ത്ഥി ലോകേശ്വരി പൊന്നുസ്വാമിയെ തിരഞ്ഞെടുത്തു.
സെറ്റം(STEM)(സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ്) പ്രോഗ്രാം വിവിധ മേഖലകളിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ടെക്‌സസ് ടെക് പ്രസിഡന്റ് എം ഡ്വയ്ന്‍ നെല്ലിസ് പറഞ്ഞു. പൊന്നുസ്വാമിക്ക് ലഭിച്ച അംഗീകാരത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
നൂറുപേരെ തിരഞ്ഞെടുത്തവരില്‍ ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് ലോകേശ്വരി പൊന്നുസ്വാമി.
അവാര്‍ഡിന് എന്നെ തിരിഞ്ഞെടുത്തതിലൂടെ ഞാന്‍ കൂടുതല്‍ ബഹുമാനിതയായിരിക്കുന്നു. യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന് ഞാന്‍ ശരിയായ മാര്‍ഗ്ഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഈ അവാര്‍ഡ് ലഭിച്ചതിലൂടെ മനസ്സിലാക്കുന്നു. കൂടുതല്‍ സംഭാവനകള്‍ വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്നതിന് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകേശ്വരി പ്രതികരിച്ചു.
ഉന്നത വിദ്യാഭ്യാസരംഗത്തു ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കുന്ന വിജയം അര്‍ഹതപ്പെട്ടതും അസൂയാര്‍ഹവുമാണ്.
Comments