>കാലിഫോര്‍ണിയ: സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍ നിക്കിഹെയ്‌ലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നു.
സ്‌റ്റേറ്റ് ഹൗസിനു മുമ്പില്‍ നിന്നും കോണ്‍ഫെഡറേറ്റ് ഫഌഗ് ആദ്യമായി നീക്കം ചെയ്ത ധീരമായ നടപടിക്ക് നേതൃത്വം നല്‍കിയ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നിക്കി ഹെയ്‌ലിയുടെ ജനസമ്മതി വര്‍ദ്ധിപ്പിക്കുന്നു.
നിക്കിയുടെ പ്രവര്‍ത്തികള്‍, വാക്കുകള്‍, ഉറച്ചതീരുമാനങ്ങള്‍, അസാധാരണ ധൈര്യം എന്നിവ രാഷ്ട്രീയ നേതാക്കള്‍ പോലും അംഗീകരിച്ചിരിക്കുന്നു.
അമേരിക്കയിലെ ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും പ്രായം കുറവുള്ള നിക്കിഹെയ്‌ലി സൗത്ത്കരോളിനായിലെ ആദ്യ വനിതാ ഗവര്‍ണ്ണരും, ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണ്ണരുമാണ്.
കോണ്‍ഫെഡറേറ്റ് ഫഌഗ് നീക്കം ചെയ്യുന്നതിന് അമേരിക്കയിലെ പല ഗവര്‍ണ്ണര്‍മാര്‍ക്കും നിക്കി ഹെയ്‌ലി ഒരു പ്രചോദനമായിരുന്നു.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് പതിനഞ്ചിലധികം പേര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം പറഞ്ഞു കേള്‍ക്കുന്ന പേരാണ് കാലിഫോര്‍ണിയാ ഗവര്‍ണ്ണര്‍ നിക്കി ഹെയ്‌ലിയുടേത്.
ലൂസിയാന ഗവര്‍ണ്ണറും ഇന്ത്യന്‍ അമേരിക്കനുമായ ബോബി ജിന്‍ഡാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments